Categories

ബി.ജെ.പി­യില്‍ ക­ലാ­പം തു­ട­രുന്നു; ഖ­ണ്ഡൂ­രിയും ഇടഞ്ഞു

bc-khandoori-rwന്യൂഡല്‍ഹി: ബി.ജെ.പി­യില്‍ നേതൃ ക­ലാ­പം രൂ­ക്ഷ­മാ­യി­രിക്കെ ഉത്തരാഖണ്ഡ് മുന്‍ മുഖ്യമ­ന്ത്രിയും പാര്‍­ട്ടി മുന്‍ ദേശീ­യ ക്രെ­ട്ട­റി­യുമായ ബി.സി. ഖണ്ഡൂ­രിയും വി­മ­ത ശ­ബ്ദ­വു­മാ­യി രം­ഗത്ത്. വിശദമാ­യ ചര്‍­ച്ച­കള്‍­ക്ക് ശേ­ഷമല്ല നേതൃത്വം ഓരോ തീരുമാനമെടുക്കുന്നതെന്നാരോ­പി­ച്ചാ­ണ് അ­ദ്ദേ­ഹം രംഗ­ത്ത് വന്നത്. രാജസ്ഥാനില്‍ വ­സുന്ധര രാജെ സിന്ധ്യ നേതൃത്വത്തിന്റെ നിര്‍ദേശം അവഗണിച്ച് നിയമസഭാകക്ഷിയോഗം വിളി­ച്ച് താന്‍ വിമതനീക്കം ശക്തമാക്കുകയാണെ­ന്ന അ­ദ്ദേഹം സൂചനയും നല്‍­കി.

ഉത്തരാഖണ്ഡില്‍ ലോക്‌­സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയെത്തുടര്‍­ന്ന് ബി.സി. ഖണ്ഡൂരിക്ക് മുഖ്യമന്ത്രിസ്ഥാനം ഒഴിയേ­ണ്ടി­വ­രി­ക­യാ­യി­രുന്നു. താന്‍ ബലിയാടാക്കപ്പെടുകയായിരുന്നു­വെ­ന്നും നടപടി ചോദ്യംചെ­യ്തുകൊണ്ടും അദ്ദേഹം പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌­നാഥ് സിങ്ങിന് കത്തയച്ചതായി വിശ്വസ്തകേന്ദ്രങ്ങള്‍ അറിയിച്ചു. ഷിംലയിലെ ചിന്തന്‍ ബൈഠക്കിലേക്ക് ക്ഷണിക്കാത്തതില്‍ അദ്ദേഹം കടുത്ത പ്രതിഷേധവും പ്രകടി­പ്പിച്ചു. പാര്‍ട്ടിയില്‍ ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങള്‍ ദൗര്‍ഭാഗ്യകരവും ആശങ്കാജനകവുമാണെന്ന് ഖണ്ഡൂരി അഭിപ്രായപ്പെ­ട്ടു.

അ­തേ­സമ­യം നേ­തൃ­ത്വ­വു­മാ­യി ഇട­ഞ്ഞ് നില്‍­ക്കുന്ന രാ­ജ­സ്ഥാന്‍ പ്രതിപക്ഷനേതാവ് വസുന്ധരരാജെ സിന്ധ്യ അടിയന്തരമായി വിളിച്ചുകൂട്ടിയ നിയമസഭാകക്ഷി യോഗത്തില്‍ ബി.ജെ.പി.യുടെ 78 എം.എല്‍.എ.മാരില്‍ 70 പേരും പങ്കെടുത്തു. നേതൃത്വം ആവശ്യപ്പെട്ടപ്രകാരം താന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെച്ചിട്ടില്ലെന്ന് യോഗശേഷം അവര്‍ വ്യക്തമാക്കി.

വസുന്ധരരാജെ പ്രതിപക്ഷനേതൃസ്ഥാനം ഒഴിയണമെന്ന പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന്റെ ആവശ്യം ബുധനാഴ്ച നടന്ന യോഗം ചര്‍ച്ച ചെയ്തില്ലെന്ന് ബി.ജെ.പി. ഉപനേതാവ് ഘനശ്യാം തിവാരി പറഞ്ഞു. സഭയില്‍ വ­സുന്ധര തന്നെ തങ്ങളെ നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിമതനീക്കം നടത്തിയെന്ന് ആരോപിച്ച് ബി.ജെ.പി. സസ്‌­പെന്‍ഡ് ചെയ്ത വസുന്ധര അനുകൂലികളായ രണ്ട് എം.എല്‍.എ.മാരും യോഗത്തില്‍ പങ്കെടുത്തു.

പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണമെന്ന കേന്ദ്രനേതൃത്വത്തിന്റെ ആവശ്യം ചര്‍ച്ചചെയ്യാന്‍ ഡല്‍ഹിയിലായിരുന്ന വസുന്ധര ചൊവ്വാഴ്ചയാണ് ജയ്പുരില്‍ മടങ്ങിയെത്തിയത്. സ്ഥാനമൊഴിയാന്‍ അവര്‍ മുന്നോട്ടുവെച്ച ചില ആവശ്യങ്ങള്‍ പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌­നാഥ് സിങ് അംഗീകരിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്നാണ് തന്റെ ശക്തി പ്രകടിപ്പിക്കാന്‍ വസുന്ധര നിയമസഭാകക്ഷി യോഗം വിളിച്ചതെന്നും വാര്‍ത്തയുണ്ടായിരുന്നു.

ക­ഴിഞ്ഞ ലോ­ക­സഭാ, നി­യ­മസ­ഭാ തി­ര­ഞ്ഞെ­ടു­പ്പു­ക­ളില്‍ പാര്‍­ട്ടി­ക്കേ­റ്റ ക­ന­ത്ത തി­രി­ച്ച­ടി­ക്ക് കാര­ണം വ­സു­ന്ധ­ര­യു­ടെ നി­ല­പാ­ടു­ക­ളാ­ണെ­ന്ന് ചൂ­ണ്ടാ­ക്കി­ട്ടി അ­വ­രോ­ട് പ്ര­തി­പ­ക്ഷ നേ­താ­വ് സ്ഥാ­ന­മൊ­ഴി­യാന്‍ നേ­തൃത്വം ആ­വ­ശ്യ­പ്പെ­ടു­ക­യാ­യി­രുന്നു.

പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ട ജസ്വന്ത്‌­സിങ്, ബുധനാഴ്ച നേതൃത്വത്തിനെതിരെ വീണ്ടും വിമര്‍ശനങ്ങളുയര്‍ത്തി. എന്നാല്‍ വിമര്‍ശനങ്ങളോട് പ്രതികരിക്കാന്‍ ബി.ജെ.പി. നേതൃത്വം തയ്യാറായില്ല. പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌­നാഥ് സിങ് ബുധനാഴ്ച ഡല്‍ഹിയില്‍നിന്ന് വിട്ടുനിന്നു. സുഷമ സ്വരാജ് ഭോപ്പാലിലേക്കുപോയി. അരുണ്‍ ജെയ്റ്റ്‌­ലി മാധ്യമങ്ങളെ കാണാന്‍ തയ്യാറായെങ്കിലും എങ്ങും തൊടാതെ മറുപടി നല്‍കാന്‍ ശ്രദ്ധിച്ചു. ആരോപണശരങ്ങളുടെ പ്രധാന ലക്ഷ്യകേന്ദ്രമായ എല്‍.കെ. അദ്വാനിയാകട്ടെ പ്രതികരണത്തിന് തയ്യാറാ­യില്ല.

അതിനിടെ രാജ്‌­നാഥ്‌­സിങ്ങിനെതിരെ വ്യക്തിപരമായ വിമര്‍ശനം നടത്തിയ അരുണ്‍ഷൂരിയെ പുറത്താക്കാനിടയില്ലെന്നാണ് സൂചന. നടപടി ശാസനയിലൊതുങ്ങുമെന്നാണ് വിശ്വസ്തകേന്ദ്രങ്ങള്‍ പറയുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.