വാഷിംഗ്ടണ്‍: ബാസ്‌ക്കറ്റ്‌ബോള്‍ കളിക്കാനിറങ്ങിയ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയക്ക് പരിക്ക്. എതിര്‍ കളിക്കാരന്റെ കൈമുട്ട്‌കൊണ്ട് മുറിഞ്ഞ പ്രസിഡന്റിന്റെ ചുണ്ടില്‍ 12 തുന്നിക്കെട്ടലുകള്‍ വേണ്ടിവന്നു.

ഫോര്‍ട്ട് മക്‌നയ്‌റിലെ സൈനികകേന്ദ്രത്തില്‍ കുടുംബത്തോടൊന്നിച്ചാണ് ഒബാമ ബാസ്‌ക്കറ്റ്‌ബോള്‍ കളിക്കാനിറങ്ങിയത്. കക്കസ് ഇന്‍സ്റ്റിറ്റിയൂട്ടിലെ പ്രോഗ്രാം ഡയറക്ടര്‍ റേഡെസിഗറുടെ കൈമുട്ട്‌കൊണ്ടാണ് ഒബാമക്ക് പരിക്കേറ്റത്.