crime-against-dalith-women
ഹൈദരാബാദ്: ബാങ്ക് വായ്പക്ക് എത്തിയ ആദിവാസി സ്ത്രീയെ ബാങ്ക ജീവനക്കാരന്‍ ലൈംഗിക ചൂഷണത്തിനിരയാക്കിയതായി ആരോപണം. ആന്ധ്രപ്രദേശിലെ ദേശസാത്കൃത ബാങ്കിലെ ജീവനക്കെതിരെയാണ് ആരോപണമുയര്‍ന്നത്.

ജീവനക്കാരനായ പ്രഭാകര്‍ സ്ത്രീയെ പീഡിപ്പിക്കുന്ന രഹസ്യ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ലോണ്‍ നടപടികള്‍ എളുപ്പമാക്കാനായി പ്രഭാകര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി ആദിവാസി സ്ത്രീ വെളിപ്പെടുത്തി. വീഡിയോ ദൃശ്യങ്ങടങ്ങിയ സി ഡി കടകളിലൂടെ പ്രചരിക്കുന്നുണ്ട്. ഇവ പിടിച്ചു വാങ്ങാന്‍ പ്രഭാകര്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.പ്രഭാകറും സി ഡി ഷോപ്പ് ഉടമയും മറ്റൊരാളുമടക്കം മൂന്ന് പേര്‍ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുണ്ട്.
എന്നാല്‍ ആരോപണവിധേയനായ ജീവനക്കാരനെതിരെ നടപടിയെടുക്കാന്‍ ബാങ്ക് അധികൃതര്‍ ഇതുവര തയ്യാറായിട്ടില്ല. ബാങ്ക് നടപടികളെക്കുറിച്ച് അജ്ഞരായ ആളുകളെ അധികൃതര്‍ ചൂഷണം ചെയ്യുന്നതായി നേരത്തെ പരാതി ഉയര്‍ന്നിരുന്നു.