ബാംഗ്ലൂര്‍: സച്ചിനും മുരളി വിജയും അരങ്ങുവാണ് മൂന്നാംദിനം ആസ്‌ട്രേലിയ വിയര്‍ത്തു. ആസ്‌ട്രേലിയയുടെ ആദ്യ ഇന്നിംഗ്‌സ് സ്‌കോറായ 478 ന് മറുപടിയായി ഇന്ത്യ മൂന്നാംദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ചു വിക്കറ്റിന് 435 എന്ന നിലയിലാണ്.191 റണ്‍സോടെ സച്ചിനും 11 റണ്‍സോടെ ധോണിയുമാണ് ക്രീസില്‍.

മുരളി വിജയും(191) സച്ചിനും ചേര്‍ന്ന് മൂന്നാംദിനം ആസ്‌ട്രേലിയന്‍ ബൗളര്‍മാരെ ശരിക്കും വെള്ളം കുടിപ്പിച്ചു. വിക്കറ്റു ലഭിക്കാതെ ഓസീസ് ബൗളര്‍മാര്‍ വിയര്‍ത്തു. മൂന്നാംവിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 318 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഇതിനിടയ്ക്ക് മുരളി വിജയ് ടെസ്റ്റില്‍ തന്റെ കന്നി സെഞ്ചുറി കണ്ടെത്തി.139 റണ്‍സെടുത്ത് മുരളി പുറത്തായതോടെ ഇറങ്ങിയ പുതുമുഖം ചേതേശ്വര്‍ പൂജാരയ്ക്ക് തുടക്കം പിഴച്ചു. നാല് റണ്‍സെടുത്ത പൂജാര മിച്ചല്‍ ജോണ്‍സന്റെ പന്തില്‍ വിക്കറ്റിനുമുന്നില്‍ കുരുങ്ങുകയായിരുന്നു. റെയ്‌നക്കും (4) കാര്യമായൊന്നും ചെയ്യാനായില്ല.

Subscribe Us: