ബാംഗ്ലൂര്‍: ഇന്ത്യക്കെതിരായ രണ്ടാംടെസ്റ്റില്‍ ആസ്‌ട്രേലിയ തോല്‍വിയെ അഭിമുഖീകരിക്കുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ ഓസീസ് കളിനിര്‍ത്തുമ്പോള്‍ ഏഴു വിക്കറ്റിന് 202 റണ്‍സെടുത്തിട്ടുണ്ട്. 198 റണ്‍സിന്റെ ലീഡാണ് ഓസീസിനുള്ളത്. അഞ്ചാംദിനം ഓസീസിനെ വേഗം പുറത്താക്കി വിജയിക്കാനാകും ഇന്ത്യയുടെ ശ്രമം.

സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ ഡബിള്‍ സെഞ്ചുറിയാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ സവിശേഷത. തന്റെ ആറാം ഡബിള്‍സെഞ്ചുറിയാണ് സച്ചിന്‍ കണ്ടെത്തിയത്. ആസ്‌ട്രേലിയക്കെതിരായ മൂന്നാം ഇരട്ടസെഞ്ചുറിയും. ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ 495 ന് പുറത്തായിരുന്നു. എന്നാല്‍ രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗ് ആരംഭിച്ച ഓസീസിന് ഇന്ത്യന്‍ ബൗളര്‍മാര്‍ക്കുമുമ്പില്‍ പിടിച്ചുനില്‍ക്കാനായില്ല. ഇന്ത്യക്കായി ഓജ മൂന്നും ഹര്‍ഭജന്‍ രണ്ടും വിക്കറ്റുവീഴ്ത്തി.