Administrator
Administrator
ബാംഗ്ലൂരില്‍ കൃസ്ത്യന്‍ പള്ളിക്ക് നേരെ ആക്രമണം
Administrator
Thursday 10th September 2009 11:35am

jesus-attacked

ബാംഗ്ലൂര്‍: ഹെബഗോഡി സെന്റ് ഫ്രാന്‍സിസ് ഡിസാലസ് ദേവാലയത്തിന് നേരെ ആക്രമണം. പ്രതിമകളും പള്ളിയുടെ ചില്ലുകളും അടിച്ചു തകര്‍ത്തു. പള്ളിയുടെ വാന്‍ കത്തിക്കാന്‍ ശ്രമം നടന്നു. മഗ്ദലന മറിയത്തിന്റെയും ക്രൂശിത ക്രിസ്തുവിന്റെയും പ്രതിമ തകര്‍ത്തു. കാവല്‍ക്കാരെ പൂട്ടിയിട്ട ശേഷം വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു അക്രമം. ബാംഗ്ലൂരിന് 20 കിലോമീറ്റര്‍ അകലെയാണ് സംഭവം.

ഇവിടെ െ്രെകസ്തവ ദേവാലയങ്ങള്‍ക്കെതിരായ അക്രമണം വ്യാപകമായ സാഹചര്യത്തില്‍ െ്രെകസ്തവസഭകള്‍ സംയുക്തഫോറം രൂപീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം.

വികാരി തൊടുപുഴ സ്വദേശി ഫാദര്‍ അലോഷ്യസും സഹ വികാരി ഫാദര്‍ ശെല്‍വരാജും പ്രഭാത പ്രാര്‍ഥനയ്ക്കായി രാവിലെ ആറേകാലിന് എത്തിയപ്പോഴാണ് അക്രമ വിവരമറിയുന്നത്. നാട്ടുകാരാണ് കാവല്‍ക്കാരനായ തമിഴ്‌നാട് സ്വദേശി അരുളിനെ വാതില്‍ തുറന്ന് പുറത്തിറക്കിയത്.

പുലര്‍ച്ചെ മൂന്നുമണിയോടെ ചിലര്‍ മുറി പുറത്തുനിന്നു പൂട്ടുകയായിരുന്നെന്ന് അരുള്‍ മൊഴി നല്‍കി. പുറത്തുകടക്കാന്‍ കഴിയാത്തതിനാല്‍ അക്രമികള്‍ ആരെന്ന് വ്യക്തമായില്ല. വിവരമറിഞ്ഞെത്തിയ വിശ്വാസികള്‍ രാവിലെ രണ്ടുവതണ വഴിതടഞ്ഞു. പള്ളിക്കു സംരക്ഷണം നല്‍കാമെന്ന് ഐ.ജി. കമല്‍പാന്ത്, പോലീസ് സൂപ്രണ്ട് ഡോ. പി. മഹേഷ്, അഡീഷണല്‍ പോലീസ് സൂപ്രണ്ട് ഗുഡുമണി, ഡിവൈ .എസ്.പി. ശങ്കരപ്പ തുടങ്ങിയവര്‍ ഉറപ്പുനല്‍കിയതിനെത്തുടര്‍ന്നാണ് ഉപരോധം നിര്‍ത്തിയത്.

സംഭവമറിഞ്ഞ് ബാംഗ്ലൂര്‍ അതിരൂപതാ പ്രൊവിഷ്യല്‍ സുപ്പീരിയര്‍ ഫാ. മാത്യു കൊഴുപ്പക്കുളം, ധനകാര്യ സെക്രട്ടറി ഫാ. സി. ഫ്രാന്‍സിസ്, ഫാ. അഡോള്‍ഫ് വാഷിങ്ടണ്‍, കെ.പി.സി.സി. വര്‍ക്കിങ് പ്രസിഡന്റ് ഡി. കെ. ശിവകുമാര്‍, കെ.പി. സി.സി. ന്യൂനപക്ഷ സെല്‍ സെക്രട്ടറി കെ.വി. അക്ബര്‍, നാരായണ സ്വാമി എം.എല്‍.എ. സ്ഥലത്തെത്തി.

Advertisement