Categories

ബ­ലി മുങ്ങി­യ അ­ക്ഷ­ര­ങ്ങള്‍

ക­വിത / ജംഷി


സര്‍­ഡ്­ജി ബ്രാ­ഡ്­മാന്‍*
ഗാ­ങ്­തൂ­സ് ന­ദി­ക്ക­രി­യി­ലെ
നി­ന്റെ ശ­വ­കു­ടീരം
പു­റ­മ്പോ­ക്കി­ന്റെ
ചോ­ര­പു­ര­ണ്ടൊ­രു
ച­രി­ത്ര­ത്താ­ള്‍

ക­പ്പ­ലോ­ട്ട­ക്കാര­ന്റെ ക­ണ്ണു­ക­ളു­ടെ
കൗ­തു­കം മാ­ത്ര­മാ­യി­രു­ന്നല്ലോ
നി­ന്റെ വി­ധി നിര്‍­ണ­യി­ച്ചത്.
നി­ന്റെ അ­പ­രിചി­ത ഋ­തുക്കള്‍
അ­­തി­ന്റെ ഗോ­ത്ര സ­മൃ­ദ്ധികള്‍
അവ­ന്റെ കാ­ഴ്­ച­പ്പു­ര­ക­ളില്‍,
പ­രീ­ക്ഷ­ണാ­ല­യ­ങ്ങ­ളില്‍,
അ­റ­വു­ശാ­ല­ക­ളില്‍,
തെരു­വോ­ര­ത്ത്….
പിന്നെ-
ക്ഷ­യവും ഉ­ഷ്­ണ­രോ­ഗ­വു­മായി
പു­റം പോ­ക്കി­ന്റെ ക­റു­പ്പില്‍…
ഒ­ടു­വില്‍
നീ പി­ട­ഞ്ഞു­പേ­ക്ഷി­ച്ച
ശ­രീ­രം പോ­ലു­മ­വര്‍…..

പ­രീ­ക്ഷ­ണാ­ല­യ­ങ്ങ­ളിലെ
ര­സ­ദ്ര­വ­ങ്ങ­ളില്‍
ഉ­ട­ല­ഴി­യു­മ്പോള്‍
ഉ­ദ­ക­ത്തിന്റെ
നന­വ് തേ­ടിയ
നി­ന്റെ പൊ­ള്ളല്‍….

നി­വര്‍­ന്ന് നില്‍­ക്കാന്‍ പഠിച്ച
നി­ന്റെ കൊ­ച്ചു മ­ക്കള്‍
പ­ക്ഷെ നി­ന്നെ മ­റ­ന്ന­ില്ലല്ലോ.
ര­സ­ജ­ല­ങ്ങ­ളില്‍ നി­ന്ന് പു­റ­ത്തെ­ടുത്ത്
നി­ന്നെ­യവര്‍
നി­ന്റെ പു­ഴ­യില്‍ കു­ളി­പ്പി­ച്ച­ല്ലോ
നി­ന്റെ മാത്രം പു­ഴ­ത്ത­ട്ടില്‍
കിട­ത്തി ഉ­റ­ക്കി­യ­ല്ലോ…

പ്രി­യ­പ്പെ­ട്ട സര്‍­ഡ്­ജി ബ്രാ­ഡ്­മാന്‍,
കാ­പ്പി­രിയാ­യ എ­ന്റെ മു­ത്തശ്ശി,
മ­റ്റൊ­രു കാ­ല­ത്തിന്റെ
വ­ര­ണ്ട തീ­ര­ത്തി­രുന്ന്,
നി­ന­ക്കാ­യ് ഞാന്‍ വാ­ക്ക് ന­ന­ക്കു­മ്പോള്‍
അവ­ന്റെ കൂ­ത്ത­ര­ങ്ങ­ളു­ക­ളി­ലേക്ക്
സ്വ­ന്തം ഋ­തു ധ­ന്യ­തകള്‍
ഉ­രി­ഞ്ഞെ­റി­യാന്‍
ഒ­രു­മ്പി­ട്ടി­റ­ങ്ങു­ന്ന
നി­ന്റെ കൊ­ച്ചു­മ­ക്ക­ളു­ടെ നി­ദ്രകളെ
നീ പേ­ടി സ്വ­പ്‌­ന­ങ്ങള്‍ കൊ­ണ്ട് നി­റ­ക്കുക,
പിന്നെ-
നി­ല­വി­ളി­ച്ചു­യ­രു­ന്ന അ­വരെ
നെ­ഞ്ചോ­ട് ചേര്‍ത്ത്
സ്വ­ന്തം മ­ണ്ണിന്റെ
സു­ഗ­ന്ധ­ത്തെ­ക്കു­റി­ച്ച് പ­റയുക

*സ്വ­ന്തം ഗോ­ത്ര­ത്തി­ന്റെ ആ­കര്‍­ഷ­ണീ­യമാ­യ സ്ത­ന, നിതം­ബ സ­മൃദ്ധി­കൊ­ണ്ട് മാത്രം യൂ­റോ­പ്പി­ലേ­ക്ക് ഇ­റ­ക്കുമ­തി ചെ­യ്യ­പ്പെ­ട്ട ആ­ഫ്രി­ക്കന്‍ ക­ന്യക.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.