Categories

ഫോര്‍ുല വണ്‍: ഇന്ത്യക്ക് ചരിത്ര വിജയം

formula_1

സ്പാ ഫ്രാങ്കോര്‍ ഷാംപ്‌സ് (ബല്‍ജിയം): ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തില്‍ ചരിത്രത്തിലാദ്യമായി ഇന്ത്യ മെഡല്‍ പട്ടികയില്‍ ഇടം പിടിച്ചു. ബെല്‍ജിയം ഗ്രാന്റ്പ്രിയില്‍ ഫോഴ്‌സ് ഇന്ത്യയെ രണ്ടാം സ്ഥാനത്തെത്തിച്ച് ഇറ്റലിക്കാരനായ െ്രെഡവര്‍ ജിയാന്‍കാര്‍ലോ ഫിസിക്കെല്ലയാണ് ഈ നേട്ടം കൈവരിച്ചത്.
വ്യവസായ പ്രമുഖന്‍ വിജയ് മല്യയുടെ ടീമായ ഫോഴ്‌സ് ഇന്ത്യയാണ് നേട്ടം കൈവരിച്ചത്.
ഈ ജയത്തോടെ ഫോഴ്‌സ് ഇന്ത്യക്ക് എട്ട് പോയിന്റ് ലഭിച്ചു. മെഴ്‌സിഡസ് ബെന്‍സിന്റെ എഫ് ഒ 108 ഡബ്ലിയു എന്‍ജിനുപയോഗിച്ചായിരുന്നു ഈ വിജയം.

രണ്ട് വര്‍ഷമായി മത്സരിക്കുന്ന ഫോഴ്‌സ് ഇന്ത്യ ആദ്യമായാണ് റേസില്‍ പോയിന്റ് നേടുന്നത്. സീസണിലെ ഏറ്റവും വലിയ അട്ടിമറിയോടെ മല്‍സരം ഒന്നാം സ്ഥാനത്തു തുടങ്ങാന്‍ ഫിസിക്കെല്ല ഫോഴ്‌സ് ഇന്ത്യക്ക് അവസരം നേടിക്കൊടുത്തിരുന്നു. ഫെരാരി കിമി റെയ്‌ക്കോനാണ് റെയ്‌സില്‍ ഒന്നാമതെത്തിയത്. റെനോയുടെ സെബാസ്റ്റ്യന്‍ വെറ്റല്‍ മൂന്നാം സ്ഥാനക്കാരനായി ഫിനീഷ് ചെയ്തു. ലോക ചാംപ്യനായ ലൂയിസ് ഹാമില്‍ട്ടണും പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള ബ്രോണിന്റെ ജെന്‍സണ്‍ ബട്ടനും മത്സരം മുഴുമിപ്പിക്കാനായില്ല.

One Response to “ഫോര്‍ുല വണ്‍: ഇന്ത്യക്ക് ചരിത്ര വിജയം”

  1. muhammed rafi pm

    achahe

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.