Categories

ഫെഡറര്‍ തോല്‍വി രുചിച്ചു; പെട്രോ ജയിച്ചു

petro-rd

ന്യൂയോര്‍ക്ക്: അസാധ്യമെന്ന് ലോകം വിധിയെഴുതിയത് സംഭവിച്ചു. യു.എസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം ലോക ഒന്നാംനമ്പര്‍ താരം റോജര്‍ ഫെഡററെ അട്ടമറിച്ച് അര്‍ജന്റീനയുടെ ജുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പോട്രോ സ്വന്തമാക്കി. സ്‌കോര്‍: 36, 76 (75), 46, 76 (75), 62. ഡെല്‍ പോട്രോയുടെ ആദ്യ ഗ്രാന്‍ഡ്‌സ്‌ലാം കിരീടമാണിത്.

ഗ്യൂലര്‍മോ വില്ലാസിനുശേഷം യു.എസ് ഓപ്പണ്‍ കിരീടം സ്വന്തമാക്കുന്ന ആദ്യ അര്‍ജന്റീനക്കാരനാണ് ഡെല്‍ പോട്രോ. 1977 ലാണ് ഗ്യൂലര്‍മോ വില്ലാസ് യു.എസ് ഓപ്പണ്‍ നേടിയത്. 2004 ല്‍ ഗസ്റ്റണ്‍ ഗൗഡിയോ ഫ്രഞ്ച് ഓപ്പണ്‍ നേടിയതിനുശേഷം ഒരു പ്രധാന കിരീടം സ്വന്തമാക്കുന്ന യൂറോപ്യനല്ലാത്ത ആദ്യതാരവും ഡെല്‍ പോട്രോയാണ്.

റോജര്‍ ഫെഡറര്‍ക്കും റാഫേല്‍ നദാലുമാണ് പുരുഷ ടെന്നീസിന്റെ അവസാന വാക്കെന്ന ധാരണ തെറ്റാണെന്ന് തിരുത്തുകയായിരുന്നു 20 കാരനായ നദാല്‍. തുടര്‍ച്ചയായി ആറു തവണ യുഎസ് ഓപ്പണ്‍ കിരീടം നേടി ഈ നൂറ്റാണ്ടില്‍ ആ നേട്ടം കൈവരിക്കുന്ന ആദ്യ വ്യക്തിയാവാനുള്ള ഫെഡററുടെ സ്വപ്‌നവും കോര്‍ട്ടില്‍ പൊലിഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.