Administrator
Administrator
ഫീസിന്റെ പേരില്‍ വിദ്യാര്‍ഥിനിയുടെ വസ്ത്രമുരിഞ്ഞതായി ആരോപണം
Administrator
Saturday 29th August 2009 11:03am

faridabadgirlbig-rwചണ്ഡീഗര്‍: ഫീസ് നല്‍കാത്തതിന്റെ പേരില്‍ മൂന്നാം ക്ലാസുകാരിയെ വസ്ത്രമുരിഞ്ഞ് ക്ലാസ്‌റൂമുകളിലൂടെ നടത്തിച്ചതായി പരാതി. ഫരീദാബാദ് മോഡല്‍ സ്‌കൂളിലാണ് സംഭവം. ഓട്ടോറിക്ഷ ഡ്രൈവറുടെ മകളായ ഒമ്പത് വയസുകാരിക്കാണ് ദുരനുഭവമുണ്ടായത്. പാവപ്പെട്ട കുട്ടികള്‍ക്കുള്ള ജില്ലാ ഭരണകൂടത്തിന്റെ പദ്ധതി പ്രകാരം സൗജന്യവിദ്യാഭ്യാസത്തിന് അര്‍ഹത നേടിയ കുട്ടിയാണിത്.

‘ മകളുടെ ടീഷര്‍ട്ട് ടീച്ചര്‍ അഴിച്ചു കളഞ്ഞു. പാവാട അഴിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. പിന്നീട് എന്റെ മകളെ എല്ലാ ക്ലാസ് റൂമുകളിലൂടെയും നടത്തിച്ച് വിദ്യാര്‍ഥികളെകൊണ്ട് പരിഹസിപ്പിച്ചു’. പെണ്‍കുട്ടിയുടെ മാതാവ് വ്യക്തമാക്കി.

എന്നാല്‍ ഈ അധ്യാപികയെ സസ്‌പെന്റ് ചെയ്തിട്ടുണ്ടെന്നും എന്നാല്‍ പീഡനം നടന്നത് ഫീസിന്റെ പേരിലല്ലെന്നും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എച്ച്.എസ് മല്ലിക വ്യക്തമാക്കി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പോലീസ് കമ്മീഷണര്‍ പി കെ അഗര്‍വാള്‍ അറിയിച്ചു.

സ്‌കൂളിനും അധ്യാപികക്കുമെതിരെ അടിയന്തിര നടപടികളെടുക്കുമെന്ന് ഫരീദാബാദ് ജില്ലാ എജുക്കേഷന്‍ ഓഫീസര്‍ കെ ബാല വ്യക്തമാക്കി.

Advertisement