Categories

ഫാലി എസ്. നരിമാന്‍ പിണറായിയുടെ അഭിഭാഷകന്‍

pinaraye-rw1ന്യൂഡല്‍ഹി: എസ്.എന്‍.സി ലാവ്‌ലിന്‍ കേസില്‍ സുപ്രീം കോടതിയില്‍ നല്‍കിയ ക്രിമിനല്‍ റിട്ട് ഹരജിയില്‍ പിണറായിക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ്. നരിമാനും സര്‍ക്കാറിന് വേണ്ടി അഡ്വ. ഹരീഷ് സാല്‍വേയും ഹാജരാകും. കേസില്‍ കക്ഷി ചേര്‍ന്ന ക്രൈം എഡിറ്റര്‍ ടി പി നന്ദകുമാറിന് വേണ്ടി അഡ്വ ശാന്തി ഭൂഷണ്‍ ഹാജരായേക്കും. ഇടമലയാര്‍ കേസില്‍ സുപ്രീം കോടതിയില്‍ വി എസിന് വേണ്ടി ഹാജരായ അഭിഭാഷകനാണ് ശാന്തിഭൂഷണ്‍. സി.ബി.ഐക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം ഹാജരാകും.

ജസ്റ്റീസ്മാരായ ആര്‍.വി രവീന്ദ്രന്‍, ഡി സുദര്‍ശന്‍ റെഡ്ഢി എന്നിവരടങ്ങുന്ന ബഞ്ചാണ് തിങ്കളാഴ്ച പിണറായിയുടെ റിട്ട് പരിഗണിക്കുക. ലാവ്‌ലിന്‍ കേസില്‍ സര്‍ക്കാര്‍ തീരുമാനത്തിന് വിരുദ്ധമായി തന്നെ വിചാരണ ചെയ്യാന്‍ ഗവര്‍ണര്‍ ആര്‍.എസ് ഗവായി സി.ബി.ഐക്ക് അനുമതി നല്‍കിയത് ചോദ്യം ചെയ്താണ് പിണറായി ഹര്‍ജി നല്‍കിയിരിക്കുന്നത്. ഗവര്‍ണറുടെ നടപടി നിയമവിരുദ്ധമായി പ്രഖ്യാപിക്കുക, കുറ്റപത്രം റദ്ദാക്കുക എന്നീ ആവശ്യങ്ങളാണ് ഹര്‍ജിയിലുള്ളത്.

ഹര്‍ജി സമര്‍പ്പിക്കുന്നതിനു മുമ്പായി പിണറായിയും സി.പി.ഐ.എം കേന്ദ്ര നേതൃത്വവും സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ ഫാലി എസ്. നരിമാന്‍, കെ.കെ വേണുഗോപാല്‍ എന്നിവരുള്‍പ്പെട്ട അഭിഭാഷകരുടെ അഭിപ്രായം തേടിയിരുന്നു. നരിമാന്റെ ഉപദേശത്തെ തുടര്‍ന്നാണ് പിണറായി ഹൈക്കോടതിയെ സമീപിക്കാതെ നേരിട്ട് സുപ്രീം കോടതിയില്‍ ക്രിമിനല്‍ റിട്ട് ഹര്‍ജി നല്‍കിയത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരാകുന്ന ഹരീഷ് സാല്‍വ ഗവര്‍ണറുടെ തീരുമാനത്തിനെതിരെയാകും വാദിക്കുക.

One Response to “ഫാലി എസ്. നരിമാന്‍ പിണറായിയുടെ അഭിഭാഷകന്‍”

  1. sebastian

    it is a loosing case. he should have read the constitution before approaching the s.c. let us hope for the hopeless.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.