Categories

ഫലസ്തീനി യുവാക്കളുടെ അവയവങ്ങള്‍ ഇസ്രായേല്‍ മോഷ്ടിച്ചതായി റിപ്പോര്‍ട്ട്

ahmadജറുസലേം: ഫലസ്തീന്‍ യുവാക്കളെ തട്ടിക്കൊണ്ടുപോയി ഇസ്രായേല്‍ അവയവങ്ങള്‍ മോഷ്ടിക്കുന്നതായി സ്വീഡിഷ് ദിനപത്രത്തില്‍ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് നല്‍കിയ പത്രത്തിന്റെ അംഗീകാരം ഇസ്രായേല്‍ റദ്ദാക്കി. സ്വീഡിഷ് പത്രത്തില്‍ വന്ന റിപോര്‍ട്ട് ബെത്‌ലഹേം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫലസ്തീന്‍ വാര്‍ത്താ ഏജന്‍സിയായ മആന്‍ സ്ഥിരീകരിച്ചു. ഇസ്രായേലിലെ മുന്‍ തടവുകാരനായ അബ്ദുല്‍ നാസര്‍ ഫര്‍വാനെയെ ഉദ്ധരിച്ചു കൊണ്ടാണ് ഡെന്‍മാര്‍ക്കിന്റെയും നെതര്‍ലന്റിന്റെയും സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മആന്‍ റിപോര്‍ട്ട് സ്ഥിരീകരിച്ചിരിച്ചത്. കീഴടങ്ങിയ ഫലസ്തീന്‍ യുവാക്കളെ കൊലപ്പെടുത്തിയ ശേഷം അവരുടെ അവയവങ്ങള്‍ മോഷ്ടിക്കുകയാണ് ചെയ്യുന്നതെന്ന് മുന്‍ തടവുകാരന്‍ പറയുന്നു. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ അവയവ റാക്കറ്റുകള്‍ക്ക് വന്‍ തുകക്ക് ഇവ വില്‍പന നടത്തുകയാണ് ചെയ്യുന്നത്. രഹസ്യ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നവരില്‍ നിന്നാണ് ഇത്തരത്തില്‍ അവയവ മോഷണം നടത്തുന്നത്. അതിനാല്‍ മറ്റ് തടവുകാരാരും ഇക്കാര്യം അറിയാറില്ല. കൊലപ്പെടുത്തുന്നവരുടെ മൃതദേഹം അജ്ഞാത ശ്മശാനങ്ങളില്‍ സംസ്‌കരിക്കുന്നു.
അധിനിവേശ ശക്തികള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നിരപരാധികളായ സിവിലിയന്‍മാരെ കൊന്നുകൊണ്ടിരിക്കുന്നതിന്റെ തെളിവുകള്‍ പരിശോധിച്ചാല്‍ സ്വഡിഷ് പത്രത്തിന്റെ റിപോര്‍ട്ടില്‍ സംശയിക്കത്തക്കതായി യാതൊന്നുമില്ലെന്ന് വ്യക്തമാകുമെന്ന് ഫര്‍വാനെ പറഞ്ഞു. നൂറു കണക്കിന് അറബ്, ഫലസ്തീനിയന്‍ തടവുകാര്‍ ഇസ്രായേല്‍ ജയിലില്‍ നിന്ന് അപ്രത്യക്ഷരായിട്ടുണ്ട്. രണ്ടാം ഇന്‍തിഫാദ സമയയത്ത് അറസ്റ്റ് ചെയ്യപ്പെട്ട 50 സിവിലിയന്‍മാരെ ഇസ്രായേല്‍ സേന വധിച്ചിരുന്നുവെന്നും ഇക്കാര്യങ്ങളെല്ലാം സ്വീഡിഷ് റിപോര്‍ട്ടിന്റെ ആധികാരികതയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും ഫര്‍വാനെ പറഞ്ഞു.
‘അവര്‍ തങ്ങളുടെ കുഞ്ഞുങ്ങളെ അവയവങ്ങള്‍ക്കായി കൊന്നൊടുക്കുന്നുവെന്ന’ തലക്കെട്ടോടെ ഒരു സ്വീഡിഷ് ദിനപത്രം ദിവസങ്ങള്‍ക്കു മുമ്പാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. റിപ്പോര്‍ട്ട് വന്ന ഉടന്‍ തന്നെ പത്രത്തിന്റെ ലൈസന്‍സ് റദ്ദാക്കിയതായി ഇസ്രയേല്‍ അറിയിക്കുകയായിരുന്നു. ഗാസയില്‍ നിന്ന് വാര്‍ത്തകള്‍ റിപോര്‍ട്ട് ചെയ്യുന്നതിന് ഇസ്രായേലിന്റെ അനുമതി ആവശ്യമാണ്.
അതേസമയം സ്വിഡീഷ് ദിനപത്രം വാര്‍ത്ത പുറത്തുവിട്ടതിന്റെ പേരില്‍ ഇസ്രായേലിനോട് ക്ഷമാപണം നടത്താന്‍ തന്റെ രാജ്യം ഉദ്ദേശിക്കുന്നില്ലെന്നു സ്വീഡിഷ് പ്രധാനമന്ത്രി വ്യക്തമാക്കി. സ്വീഡന്‍ തങ്ങളുടെ നിയമങ്ങള്‍ ലംഘിച്ചുവെന്ന് ആര്‍ക്കും പറയാനാവില്ല. അഭിപ്രായ പ്രകടന സ്വാതന്ത്ര്യം സ്വീഡിഷ് ജനതയുടെ ഒഴിവാക്കാനാവാത്ത ഘടകമാണെന്നു പ്രധാനമന്ത്രി ഫ്രെഡറിക് റീന്‍ഫെല്‍റ്റ് അഭിപ്രായപ്പെട്ടു. ഇസ്രായേലിനോട് ക്ഷമാപണമില്ലെന്നു സ്വീഡിഷ് സര്‍ക്കാരിലെ ഒരുന്നത വക്താവും വിശദീകരിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.