Categories

Headlines

മ­അ­ദ­നി­യു­ടെ ജാ­മ്യാ­പേ­ക്ഷ മാ­റ്റി; സര്‍­ക്കാ­റി­ന് കോ­ട­തി­യു­ടെ വി­മര്‍ശനം

ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌­ഫോ­ട­ന­ക്കേ­സില്‍ പി ഡി പി നേതാവ് അബ്ദുന്നാസര്‍ മഅദനി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന­ത് മാ­റ്റി. കര്‍ണാടക ഹൈക്കോട­തി ­അടുത്ത ചൊവ്വാഴ്ച­ത്തേ­ക്കാണ് മാ­റ്റിയ­ത്. അ­തേ­സമയം കേസില്‍ നിലപാട് അറിയിക്കുന്നത് വൈകുന്നതില്‍ ഹൈക്കോടതി കര്‍ണാടക സര്‍ക്കാരിനെ വിമര്‍ശിച്ചു.

മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ പ്രോസിക്യൂഷന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ജാമ്യഹരജി മാറ്റിയത്. നേരത്തെ ഈ മാസം 22ന് ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴും പ്രോസിക്യൂഷന്‍ കൂടുതല്‍ സമയം ആവശ്യ­പ്പെ­ട്ടി­രുന്നു. തുടര്‍ന്നാണ് നടപടികള്‍ 29ലേക്ക് മാറ്റിയത്.

കേസില്‍ നിലപാട് അറിയിക്കുന്നത് വൈകുന്നതില്‍ ഹൈക്കോടതി കര്‍ണാടക സര്‍ക്കാരിനെ വിമര്‍ശിച്ചു. മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുന്നത് ഇനിയും മാ­റ്റിവെക്കാനാകില്ലെന്നും ചൊവ്വാഴ്ച തന്നെ നിലപാട് അറിയിക്കണമെന്നും കോടതി പറഞ്ഞു. ഈ മാസം 12നാണ് മഅദനി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി­യത്.

മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുന്നത് ഇനിയും മാറ്റിവയ്ക്കാനാകില്ലെന്നും ചൊവ്വാഴ്ച തന്നെ നിലപാട് അറിയിക്കണമെന്നും കോട­തി പ്രോ­സി­ക്യൂ­ഷ­നോ­ട് ആ­വ­ശ്യ­പ്പെട്ടു. ഈ മാസം 12നാണ് മഅദനി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ