കൊച്ചി: ആക്രമണത്തിനിരയായ തൊടുപുഴ ന്യൂമാന്‍ കോളജിലെ അധ്യാപകന്‍ പ്രിന്‍സിപ്പലിനെതിരെ. ചോദ്യപ്പേപ്പര്‍ വിവാദമുണ്ടായപ്പോള്‍ പ്രിന്‍സിപ്പല്‍ തന്നെ കൈയൊഴിഞ്ഞുവെന്നാണ് ജോസഫിന്റെ ആരോപണം.

പ്രിന്‍സിപ്പലിന്റെ നിലപാട് തന്നെ സമൂഹത്തില്‍ തെറ്റുകാരനാക്കിയെന്നും കേസന്വേഷണത്തെ കുറിച്ച് പരാതിയില്ലെന്നും ജോസഫ് പറഞ്ഞു. സംഭവത്തില്‍ ആദ്യമായാണ് ജോസഫ് കോളജ് പ്രിന്‍സിപ്പലിന്റെ നിലപാടിനെതിരെ ആരോപണമുന്നയിക്കുന്നത്.