Categories

Headlines

പ്രവാസി ക്ഷേമനിധി അപര്യാപ്തം: വി.എ­സ്

vs-achuthanandan_23-rwതിരുവനന്തപുരം: കേന്ദ്ര പ്രവാസി ക്ഷേമനിധി തികച്ചും അപര്യാപ്തവും നിരാശാജനകവുമാണെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാന­ന്ദന്‍ പറഞ്ഞു. ആഗോള സാമ്പത്തികമാന്ദ്യത്തിന്റെ ഫലമായി ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാന്‍ പദ്ധതി നടപ്പാക്കണമെന്ന ആവ­ശ്യം കേന്ദ്രം അംഗീകരിച്ചിട്ടില്ല.

പ്രവാസികളില്‍ നിന്ന് കേന്ദ്ര ഖജനാവിലേക്ക് വന്‍തുകയാണ് ഓരോവര്‍ഷവും ലഭിക്കുന്നത്. അതിന്റെ ഒരു ഭാഗമെങ്കിലും ഉപയോഗിച്ചാല്‍ സമഗ്രമായ പ്രവാസിക്ഷേമ പദ്ധതി നടപ്പാക്കാന്‍കഴിയും. ഇപ്പോള്‍ നടപ്പാക്കുന്ന അടിയന്തര ആവശ്യ ക്ഷേമനിധിക്ക് പുറമേ പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്ന സമഗ്രമായ ക്ഷേമപദ്ധതിയും തിരിച്ചെത്തുന്നവരെ പുനരധിവസിപ്പിക്കുന്നതിനുമുള്ള പദ്ധതിയും നടപ്പാക്കാന്‍ കേന്ദ്രം തയ്യാറാകണമെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Comments are closed.