Categories

പ്ര­വേ­ശ­ന­പ­രീ­ക്ഷ സു­താ­ര്യമല്ല: സു­പ്രീം കോടതി

ന്യൂ­ദല്‍ഹി: സം­സ്ഥാന­ത്തെ സ്വ­കാ­ര്യ­മെ­ഡി­ക്കല്‍ കോ­ളേ­ജ് മാ­നേ­ജ്‌­മെന്റു­കള്‍ ന­ട­ത്തി­യ പ്ര­വേ­ശ­ന­പ­രീ­ക്ഷ സു­താ­ര്യ­മ­ല്ലെ­ന്ന് സു­പ്രീം­കോട­തി വ്യ­ക്ത­മാക്കി. കേരളഹൈ­ക്കോട­തി വി­ധി ശ­രി­വെ­ച്ച സു­പ്രീം­കോടതി പ­ത്ത് ദി­വ­സ­ത്തിന­കം പൊ­തു­പ്ര­വേ­ശ­ന­പ­ട്ടി­ക­യില്‍ നിന്നും പ്ര­വേശ­നം ന­ട­ത്ത­ണ­മെന്നും സു­പ്രീം­കോട­തി ആ­വ­ശ്യ­പ്പെ­ട്ടി­ട്ടു­ണ്ട്.

സംസ്ഥാ­ന സര്‍­ക്കാ­റു­മാ­യി മാ­നേ­ജ്‌­മെന്റു­കള്‍ ഉ­ണ്ടാക്കി­യ ക­രാര്‍ നി­ല­നില്‍­ക്കു­ന്ന­ത­ല്ലെന്ന ഹൈ­ക്കോട­തി വി­ധി സു­പ്രീം കോട­തി ശ­രി­വ­യ്­ക്കു­ക­യാ­യി­രുന്നു. രാ­ജ്യ­ത്തെ സ്വാ­ശ്ര­യ­വി­ദ്യാ­ഭ്യാ­സ­രം­ഗം പ്ര­ഹ­സ­ന­മാ­യി മാ­റി­യെന്നും സ്വാ­ശ്ര­യ­കോ­ളേ­ജു­കള്‍ വാ­ണി­ജ്യ­കേ­ന്ദ്ര­ങ്ങ­ളാ­യി മാ­റി­യെന്നും സു­പ്രീം­കോട­തി നി­രീ­ക്ഷി­ച്ചു. പൊ­തു­പ്ര­വേ­ശ­ന പ­ട്ടി­ക­യില്‍ നിന്നും കു­ട്ടിക­ളെ കി­ട്ടി­യി­ല്ലെ­ങ്കില്‍ മാ­നേ­ജ്‌­മെന്റു­കള്‍­ക്ക് വീ­ണ്ടും കോ­ട­തി­യെ സ­മീ­പി­ക്കാ­മെന്നും സു­പ്രീം­കോട­തി അ­ഭി­പ്രാ­യ­പ്പെട്ടു.

സു­പ്രീം­കോട­തി വി­ധി സം­സ്ഥാ­ന­സര്‍­ക്കാ­റിനും മെ­ഡി­ക്കല്‍­കോ­ളേ­ജ് മാ­നേ­ജ്‌­മെന്റു­കള്‍­ക്കും ക­ന­ത്ത തി­രി­ച്ച­ടി­യാണ്. എ­ന്നാല്‍ സു­പ്രീം­കോട­തി വി­ധി അം­ഗീ­ക­രി­ക്കു­ന്നു­വെന്നും വി­ധി അ­പ­ക്വ­മാ­ണെന്നും എം ഇ സ് പ്ര­സിഡന്റ് ഫ­സല്‍ ഗ­ഫൂര്‍ പ്ര­തി­ക­രിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

‘അടുത്തത് ഇതിലും ചെറിയൊരു പെട്ടിയില്‍ നിന്റെ നാവായിരിക്കും’; സുഹൃത്തിനെ പീഡിപ്പിച്ച നിര്‍മ്മാതാവിന് പശുവിന്റെ നാവ് അറുത്തെടുത്ത് മിഠായിപ്പെട്ടിയില്‍ സമ്മാനായി അയച്ചു കൊടുത്ത ഫിഷര്‍

ലോസ് ആഞ്ചല്‍സ്: ഹോളിവുഡിനെ പിടിച്ചു കുലുക്കിയിരിക്കുകയാണ് ഹാര്‍വി വെയ്ന്‍സ്റ്റീന്‍ സംഭവം. ഹാര്‍വിയ്‌ക്കെതിരെ ലൈംഗിക പീഡനം ആരോപിച്ചും വെളിപ്പെടുത്തലുകളുമായും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. അതോടൊപ്പം തന്നെ സോഷ്യല്‍ മീഡിയയില്‍ മീ റ്റൂ ക്യാമ്പയിനും ശക്തമായിരിക്കുകയാണ്. അതിന്റെ അലയൊലികള്‍ കേരളത്തിലും മലയാള സിനിമാ താരങ്ങള്‍ക്കിടയിലും വരെയെത്തി നില്‍ക്