Categories

പോള്‍ വധത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍

paul-georgem1തിരുവനന്തപുരം: മുത്തൂറ്റ് പോള്‍.എം.ജോര്‍ജിന്റെ വധം ആസൂത്രിതമാണന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി. പ്രമുഖ ചാനലായ ടൈംസ് നൗ നല്‍കിയ അഭിമുഖത്തില്‍ പോളിന്റെ മുത്തശ്ശിയും മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ ചെയര്‍പേഴ്‌സണുമായ ജാനമ്മ തോമസ്സാണ് കൊലപാതകം ആസൂത്രിതമാണെന്ന് സംശയമുണ്ടെന്ന് പറഞ്ഞത്. കൊലപാതകത്തിന് ദിവസങ്ങള്‍ക്ക് ശേഷമാണ് പോളിന്റെ മുത്തശ്ശി തന്നെ ഗുരുതരമായ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്.

പോളിന്റെ കൊലപാതകത്തിേല്ക്ക് നയിച്ചതായി പറയപ്പെടുന്ന ബൈക്ക് അപകടം ആസൂത്രിതമായിരുന്നു.ബൈക്ക് ഗുണ്ടകള്‍ തന്നെ ഏര്‍പ്പെടുത്തിയതാണ്.കൊലപാതകം നടന്ന സമയത്തൊന്നും ഇങ്ങനെയൊരു അപകടത്തെ കുറിച്ച് പോലീസ് പറഞ്ഞിരുന്നില്ല. വളരെ കഴിഞ്ഞാണ് ബൈക്ക് തട്ടിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പറഞ്ഞുകേള്‍ക്കുന്നത്. കേസ് അന്വേഷണത്തില്‍ രാഷ്ട്രീയക്കാര്‍ ഇടപെടുന്നതായി സംശയമുണ്ടന്നും അവര്‍ പറഞ്ഞു.

കൊലപാതകം സംബന്ധിച്ച് രാഷ്ട്രീയ നേതാക്കള്‍ ദിനം പ്രതി നിലപാട് മാറ്റുന്നതും സശയകരമാണന്നും ഇതില്‍ ആരെ വിശ്വസിക്കണം എന്താണ് വിശ്വസിക്കേണ്ടത് എന്ന ആശയക്കുഴപ്പത്തിലാണെന്ന താനെന്ന് കുടുംബാംഗമായ ജോര്‍ജ്.പി ഈശോ പറഞ്ഞു.

പോളിന്റെ ഗുണ്ടാ ബന്ധങ്ങളെക്കുറിച്ചും അന്വേഷണം വേണമെന്ന് സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇദ്ദേഹത്തിന്റെ ഭൂതകാലം കുറ്റകൃത്യങ്ങളുടേതായിരുന്നെന്ന് വിവരമുണ്ടെന്നും പിണറായി പറഞ്ഞിരുന്നു. ഈ പ്രസ്താവനയാണ് പോളിന്റെ കുടുംബാംഗങ്ങളെ പ്രകോപിപ്പിച്ചതെന്നാണ് സൂചന

വാര്‍ത്ത ശരിയെല്ലെന്ന് മുത്തൂറ്റ് കുടുംബം

പോള്‍ വധവുമായി ബന്ധപ്പെട്ട് തങ്ങളുടേതായി ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് മുത്തൂറ്റ് കുടുംബംഅറിയിച്ചു.പോലിസ് അന്വേഷണവുമായി പരമാവധി സഹകരിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ പോലിസ് അന്വേഷണം നടക്കുന്നതിനാല്‍ ഊഹാപോഹങ്ങുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പ്രതികരണം നടത്താനില്ലെന്നും കുടുംബവക്താവ് പറഞ്ഞു.

One Response to “പോള്‍ വധത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍”

  1. Rafeeque Mohamed

    Best wishes to http://keralaflashnews.com from Huda Info Solutions (http://www.hudainfo.com), an Islamic IT Company in Kerala released the first Quran Software in Malayalam.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.