Categories

പോള്‍ വധം: മൂന്നു പേര്‍ കൂടി കസ്റ്റഡിയില്‍

muthhoot-paollതിരുവനന്തപുരം: മുത്തൂറ്റ് പോള്‍ എം. ജോര്‍ജ് വധക്കേസില്‍ പോലീസ് അന്വേഷിക്കുന്ന ഗുണ്ടാത്തലവന്‍മാരായ ഓംപ്രകാശിനെയും പുത്തന്‍പാലം രാജേഷിനെയും ഒളിവില്‍ പോകാന്‍ സഹായിച്ച മൂന്നു പേരെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഹരി , കണ്ണന്‍, വേണുഗോപാല്‍ എന്നിവരാണ് അറസ്റ്റിലായത്.ഇവരെ ഐ.ജി. ഹേമചന്ദ്രന്‍ ചോദ്യം ചെയ്തു.

പോള്‍ ജോര്‍ജ് മുത്തൂറ്റിന്റെ കൊലപാതകത്തിനുശേഷം ഓംപ്രകാശിനും രാജേഷിനുമൊപ്പം തമിഴ്‌നാട്ടിലേയ്ക്ക് പോയ ആളാണ് വേണുഗോപാല്‍. കണ്ണന്‍ പുത്തന്‍പാലം രാജേഷിന്റെ സഹായിയാണ്.
ഗുണ്ടാതലവന്മാര്‍ക്ക് രാജ്യം വിട്ടുപോകാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പോലീസ് ഇപ്പോഴും കരുതുന്നത്.

Comments are closed.