Categories

പോള്‍ വധം: കാരി സതീഷ് പിടിയിലായെന്ന് സൂചന

cari-santhoshആലപ്പുഴ: മുത്തൂറ്റ് പോള്‍ എം. ജോര്‍ജ് കുത്തേറ്റു മരിച്ച സംഭവത്തിലെ­ മുഖ്യപ്രതി കാരി സതീഷ് പിടിയിലായതായി സൂചന. ആലപ്പുഴയ്ക്കടുത്തുള്ള പായിപ്പാട് നിന്നാണ് സതീഷിനെ പിടികൂടിയത്. ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല.പോളിനെ കുത്തിയത് ഇയാളാണെന്നാണ് അറസ്റ്റിലായവരുടെ മൊ­ഴി.

ചങ്ങനാശ്ശേരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ സംഘത്തിലെ ഗുണ്ടയാണ് കാരി സതീഷ്.സതീഷിനൊപ്പം പായിപ്പാട്ടു നിന്നുള്ള ചില ഗുണ്ടകളും കസ്റ്റഡിയിലായതായി അറിയുന്നു. സതീഷ് ഉള്‍പ്പെടെ ചങ്ങനാശേരിയില്‍ നിന്നുള്ള ക്വട്ടേഷന്‍ സംഘത്തിലെ ഒന്‍പതു പേരെയാണ് ഇന്ന് പൊലീസ് പിടികൂടിയതെന്നാണ് വിവ­രം.പോളിന്റെ കൊലപാതകവുമായി ബന്ധ­മുണ്ടെന്ന് പോലീസ് പറഞ്ഞ 22 പേരില്‍ ഇരുപതു പേരും ഇതോടെ പിടിലാ­യി.

നേരത്തേ അറസ്റ്റു ചെയ്ത പതിനൊന്നുപേരെ ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെ രാമങ്കരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് അടുത്തമാസം അഞ്ചുവരെ റിമാന്‍ഡു ചെയ്തു. പുലര്‍ച്ചെ രണ്ട് മണിയോടെ മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കുകയായിരുന്നു. തിരിച്ചറിയല്‍ പരേഡുള്ളതിനാല്‍ പ്രതികളുടെയെല്ലാം മുഖം മറച്ചാണ് പോലീസ് കൊണ്ടു വ­ന്നി­രുന്ന­ത്. ചങ്ങനാശേരിയിലെ ക്വട്ടേഷന്‍ സംഘത്തില്‍ പെട്ട സത്താര്‍, രാജീവ് കുമാര്‍, സതീശ് കുമാര്‍, സുനില്‍, നിബിന്‍, അനീഷ് കുമാര്‍, ബിനോയ്, ജയിന്‍ ജോസ്, ജയചന്ദ്രന്‍ എന്നിവരെയാണ് റിമാന്‍ഡില്‍ വിട്ടത്.

എന്നാല്‍ സതീഷ് പോലീസിനു കീഴടങ്ങിയതാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.ചങ്ങനാശേരിയിലുളള ഏതോ പോലീസ് സ്റ്റേഷനിലെത്തി സതീഷ് കീഴടങ്ങുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ചോദ്യം ചെയ്യുന്നതിനായി ഇയാളെ ആലപ്പുഴയിലെത്തിച്ചുവെന്നു കരുതുന്നു

കേസില്‍ പുത്തന്‍പാലം രാജേഷിന്റെ സംഘാംഗങ്ങളില്‍ മൂന്നുപേരും പൊലീസിന്റെ പിടിയിലായിട്ടുണ്ട്. കൊലപാതകത്തിനു ശേഷം തിരുവനന്തപുരം സംഘം ഉപേക്ഷിച്ച വാ­ഹ­നം വീണ്ടെടുക്കാന്‍ ശനിയാഴ്ച ചവറ പൊലീസ് സ്‌റ്റേഷനില്‍ എത്തിയത് ഇവരാണെന്നു തിരിച്ചറിഞ്ഞു.

പോളിനൊപ്പം സഞ്ചരിച്ച തലസ്ഥാനത്തെ പ്രമുഖ ക്രിമിനലുകളായ ഓംപ്രകാശ്, പുത്തന്‍പാലം രാജേഷ് എന്നിവര്‍ക്കായി പൊലീസ് ഇന്നലെ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചെങ്കിലും ഇവരെക്കുറിച്ച് ഇനിയും വിവരമൊന്നും ലഭിച്ചിട്ടില്ല.

Comments are closed.