Categories

പോള്‍ വധം: അഞ്ച് പേര്‍ കൂടി അറസ്റ്റില്‍

muthhoot-paoll

ആലപ്പുഴ: പോള്‍ എം. ജോര്‍ജ് വധക്കേസില്‍ നേരത്തേ കസ്റ്റഡിയിലെടുത്ത അഞ്ചു പേരുടെ അറസ്റ്റ് പോലീസ് ഇന്നലെ രേഖപ്പെടുത്തി. 22 പ്രതികളില്‍ 19 പേര്‍ ഇതോടെ പിടിയിലായി.
റിയാസ് (26), സഹോദരപുത്രന്‍മാരായ മര്‍സൂക് (24), ഫറൂഖ് (22), ഗുണ്ടാസംഘം യാത്ര ചെയ്തിരുന്ന വാനുകളുടെ ഡ്രൈവര്‍മാരായ ഫൈസല്‍ (24), സഫീര്‍ (23) എന്നിവരെയാണ്
ഇന്നലെ അറസ്റ്റ്‌ചെയ്തത്. പോള്‍ വധം നടന്നതിന്റെ പിറ്റേന്നുതന്നെ ഇവരെ കസ്റ്റഡിയിലെടുത്തിരുന്നു. സംഭവത്തെക്കുറിച്ച് അറിഞ്ഞിട്ടും പൊലീസിനു വിവരം നല്‍കാത്തതിനാലാണ് വാന്‍ ഡ്രൈവര്‍മാരെ പിടിച്ചത്.

പോളിനൊപ്പം സഞ്ചരിച്ചിരുന്ന ഗുണ്ടാത്തലവന്മാരായ ഓംപ്രകാശ്, പുത്തന്‍പാലം രാജേഷ് എന്നിവരും ചങ്ങനാശേരിയില്‍നിന്നു ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കിയെന്നു പറയുന്ന മണ്ണഞ്ചേരി കാക്കാലംപറമ്പില്‍ അബിയും ഒളിവിലാണ്.

ഗുണ്ടകള്‍ക്ക് വാന്‍ ഏര്‍പ്പാടാക്കിയതിനു ഫറൂഖിനെയും ഇവര്‍ക്കൊപ്പം യാത്ര ചെയ്തതിനു മര്‍സൂക്, റിയാസ് എന്നിവരെയും അറസ്റ്റ് ചെയ്‌തെന്നാണ് പ്രാഥമിക വിവരം. ഫൈസല്‍, സഫീര്‍, ഫറൂഖ് എന്നിവര്‍ മണ്ണഞ്ചേരി ടാക്‌സി സ്റ്റാന്‍ഡിലെ ഡ്രൈവര്‍മാരാണ്. മര്‍സൂക്, റിയാസ് എന്നിവര്‍ക്കു ഡല്‍ഹിയിലാണു ജോലി.

ഇന്നലെ അറസ്റ്റിലായവരെ ചേര്‍ത്തല ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് സി.കെ. ബൈജുവിന്റെ വീട്ടില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.