Categories

Headlines

പോള്‍വധം: പോലീസിന് ഹൈക്കോടതിയുടെ വിമര്‍ശനം

kerala-high-cour-rwകൊച്ചി: പോള്‍ മുത്തൂറ്റ് വധക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നാംപ്രതി കാരി സതീശന്റെ അമ്മ വിലാസിനി സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കവേ പോലീസിന് ഹൈക്കോടതിയുടെ വിമര്‍ശനം. കേസന്വേഷണം പ്രാരംഭ ഘട്ടത്തിലാതിനാല്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടാന്‍ കഴിയില്ലെന്നും എന്നാല്‍ ഹര്‍ജി തള്ളാനാകില്ലെന്നും കോടതി വ്യക്തമാക്കി. കേസന്വേഷണം ശരിയായ രീതിയല്ലെന്ന് ബോധ്യപ്പെട്ടാല്‍ പരാതിക്കാരിക്ക് വീണ്ടും കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

പോലീസിന്റെ പല നടപടികളും ശരിയല്ല. അന്വേഷണം പൂര്‍ത്തിയാകാതെ ഐ ജി വാര്‍ത്താസമ്മേളനം നടത്തി കാര്യങ്ങള്‍ വിശദീകരിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്നും കോടതി ചോദിച്ചു.പ്രതികളെ മാധ്യമങ്ങളോട് സംസാരിക്കാന്‍ അനുവദിച്ച പോലീസ് നിലപാട് ശരിയായില്ല. കേസന്വേഷണത്തിന്റെ പുരോഗതിക്കിടെ വാര്‍ത്താസമ്മേളനം വിളിക്കുന്ന പോലീസിന്റെ നിലപാട് തെറ്റായ കീഴ്‌വഴക്കമാണ്. അന്വേഷണം തുടങ്ങും മുമ്പേ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്നതും ചര്‍ച്ച ചെയ്യുന്നതും കേട്ടുകേള്‍വിയില്ലാത്ത കാര്യമാണെന്ന് ജസ്റ്റിസ് എം ശശിധരന്‍ നമ്പ്യാര്‍ പറഞ്ഞു.എന്നിരുന്നാലും കേസന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നു പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ ജനറല്‍ ബോധിപ്പിച്ച സാഹചര്യത്തില്‍ ഇപ്പോള്‍ സി.ബി.ഐ അന്വേഷണ ഉത്തരവു നല്‍കേണ്ട ആവശ്യമില്ലെന്നു കോടതി വ്യക്തമാക്കി. പോലീസ് അന്വേഷണം ശരിയായ രീതിയില്‍ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്

അതേസമയം കേസുമായി ബന്ധപ്പെട്ട് മാധ്യമവിചാരണയേയും കോടതി വിമര്‍ശിച്ചു.പ്രതികളുടെയും സാക്ഷികളുടെയും മൊഴികള്‍ വിദഗ്ധരെ ക്ഷണിച്ച് അവലോകനം ചെയ്യുന്ന മാധ്യമങ്ങളുടെ നിലപാട് ശരിയല്ലെന്ന് കോടതി വ്യക്തമാക്കി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.