എഡിറ്റര്‍
എഡിറ്റര്‍
പോരാട്ടവീര്യത്തിന്റേയും നിശ്ചയദാര്‍ഢ്യത്തിന്റേയും കരുത്ത്; ബ്ലൈന്‍ഡ് ട്വന്റി-20 ലോകകപ്പുയര്‍ത്തിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് രാഷ്ട്രപതി
എഡിറ്റര്‍
Tuesday 14th February 2017 5:47pm

ന്യദല്‍ഹി: ബ്ലൈന്‍ഡ് ട്വന്റി-20 ലോകകപ്പില്‍ കപ്പുയര്‍ത്തി ഇന്ത്യയുടെ അഭിമാനമായ താരങ്ങള്‍ക്ക് രാഷ്ട്രപതിയുടെ അഭിനന്ദനം. ഭിന്നശേഷിക്കാര്‍ക്ക് പ്രചോദനാമായിരിക്കും ടീം ഇന്ത്യയുടെ വിജയമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞു.

ഇന്ത്യന്‍ നായകന്‍ അജയ് കുമാര്‍ റെഡ്ഡിയ്ക്ക് എഴുതിയ കത്തിലാണ് രാഷ്ട്രപതി താരങ്ങളേയും ടീം മാനേജ്‌മെന്റിനേയും അഭിനന്ദിച്ചത്. ടീമിന്റെ വിജയം രാജ്യത്തിന്റെയാകാമാനം അഭിമാനമാണെന്നും താരങ്ങളുടെ പോരാട്ടവീര്യത്തിന്റേയും നിശ്ചയദാര്‍ഢ്യത്തിന്റേയും  പരിണിതഫലമാണ് ഈ വിജയമെന്നും കത്തില്‍ പറയുന്നു.

കായിക രംഗത്തുള്ള ഭിന്നശേഷിക്കാര്‍ക്കും മറ്റുള്ളവര്‍ക്കും ഈ വിജയം പ്രചോദനമായിരിക്കുമെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു. തുടര്‍ന്നും ഇത്തരത്തിലുള്ള മഹനീയ വിജയങ്ങള്‍ ആവര്‍ത്തിക്കാന്‍ ടീം ഇന്ത്യയ്ക്കാവട്ടെ എന്നും അദ്ദേഹം ആശംസിക്കുന്നു.

Advertisement