ആലുവ: ആലുവ കുന്നത്തേരി അയുബിന്‍റെ വീട്ടില്‍ നിന്ന് തോക്ക് പിടിച്ചെടുത്തു. ഇദ്ദേഹം പോപ്പുലര്‍ ഫ്രണ്ടിന്‍റെ സജീവി പ്രവര്‍ത്തകനാണെന്ന് പോലീസ് പറഞ്ഞു.

അധ്യാപകന്‍റെ കൈവെട്ടിയ സംഭവവുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ വ്യാപകമായ റേഡ് നടന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന റെയ്ഡില്‍ ദേശവിരുദ്ധ പ്രസിദ്ധീകരണങ്ങളും സിഡികളും മറ്റ് രേഖകളും പിടിച്ചെടുത്തിരുന്നു.