റിയാദ്: നെഞ്ചുവേദന മൂലം ശുമേസി ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന മലയാളി മരിച്ചു. മലപ്പുറം പൊന്നാനി സ്വദേശി കൂരാറ്റണ്ടെ ഷംസുദ്ദീന്‍ (40) മരിച്ചത്. ഒരു വര്‍ഷമായി വിസ കാലാവദി കഴിഞ്ഞ് ‘ഹുറൂബാ’യി കഴിയുകയായിരുന്നു. രണ്ട് വര്‍ഷം മുമ്പ് ഫ്രീവിസയിലെത്തിയ ഇയാള്‍ക്ക് തന്റെ സ്‌പോണ്‍സര്‍ ആരെന്ന് അറിയില്ലായിരുന്നു. വിസ കൊടുത്ത ഏജന്റാണ് ഒരു വര്‍ഷത്തേക്കുള്ള ഇഖാമ എടുത്തു കൊടുത്തത്. അതിന്റെ കാലാവധി കഴിഞ്ഞപ്പോള്‍ ‘ഹുറൂബ’ായി. ശുമേസി ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിന് റിയാദ് ഇന്ത്യന്‍ അസോസിയേഷന്‍ (റിയ) പ്രവര്‍ത്തകര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. സുലൈഖയാണ് ഭാര്യ. മക്കള്‍: ഷെഫീഖ് (15), ശിഹാബ് (9), ഷെബീര്‍ (7), ഷെമീം (6).