ന്യൂദല്‍ഹി: കേന്ദ്രവിജിലന്‍സ് കമ്മീഷണര്‍ പി ജെ തോമസിനും കേന്ദ്രസര്‍ക്കാറിനും സുപ്രീംകോടതി നോട്ടീസയച്ചു. വിജിലന്‍സ് കമ്മീഷണറായുള്ള നിയമനവുമായി ബന്ധപ്പെട്ട വിശദീകരണം സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

തോമസിനെ വിജിലന്‍സ് കമ്മീഷണറാക്കിയത് ചോദ്യംചെയ്ത് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹരജിയിലാണ് സുപ്രീംകോടതിയുടെ നടപടി. കേസില്‍ ജനുവരി 27ന് അന്തിമവാദം കേള്‍ക്കും. വിഷയത്തില്‍ തന്റെ ഭാഗം വ്യക്തമാക്കാന്‍ ഇതോടെ പി ജെ തോമസിന് അവസരം ലഭിക്കും.

പാമോയില്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട തോമസിന് കേന്ദ്രവിജിലന്‍സ് കമ്മീഷണര്‍ സ്ഥാനത്തിരിക്കാന്‍ഡ അവകാശമില്ലെന്ന് കാണിച്ചാണ് പൊതുതാല്‍പ്പര്യ ഹരജി സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ സ്ഥാനമൊഴിയില്ലെന്ന് തോമസ് നേരത്തേ വ്യക്തമാക്കിയിരുന്നു.