സാന്‍ ഫ്രാന്‍സിസ്‌കോയിലെ ആര്‍ട് ഗാലറിയില്‍ നിന്നു പാബ്‌ളോ പിക്കാസൊയുടെ ചിത്രം മോഷണം പോയി. പെന്‍സില്‍ ഉപയോഗിച്ച വരച്ച ആയിരക്കണക്കിന് ഡോളര്‍ വിലവരുന്ന ചിത്രമാണ് മോഷണം പോയത്.

യൂണിയന്‍ സ്‌ക്വയറിനു സമീപം വിയിന്‍സ്റ്റന്‍ ഗാലറിയില്‍ നിന്നാണു ചിത്രം മോഷണം പോയത്. ‘ടെറ്റ് ദെ ഫെമെ’ എന്നു പേരിട്ടിരിക്കുന്ന ചിത്രം 1965ല്‍ രചിച്ചതാണ്.

Subscribe Us:

കറുത്ത കണ്ണട ധരിച്ച 30 വയസുകാരനാണു മോഷ്ടാവെന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചു കഴിഞ്ഞു. ഈ ചിത്രം വില്‍ക്കുന്നത് ശ്രദ്ധയില്‍പെടുകയാണെങ്കില്‍ പോലീസിനെ അറിയിക്കാനും ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പിക്കാസോയുടെ ചിത്രങ്ങള്‍ക്ക് പുറമേ മാര്‍ക് ചഗാള്‍, സല്‍വാദോര്‍ ദാലി, ജൊവാന്‍ മിറൊ എന്നിവരുടെ ചിത്രങ്ങളും ഈ ഗ്യാലറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.