Categories

പി.എ.സി സ്ഥാനം ഒഴിയില്ല: ജസ്വന്ത്

jaswant-sing-rwന്യൂഡല്‍ഹി: പാര്‍ലമെന്റിലെ പബ്‌ളിക് അക്കൗണ്ട്‌സ് കമ്മിറ്റി(പി.എ.സി)യുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവക്കില്ലെന്ന് പുറത്താക്കപ്പെട്ട ബി.ജെ.പിയില്‍ നേതാവ് ജസ്വന്ത് സിംഗ് വ്യക്തമാക്കി.
പി.എ.സി സ്ഥാനം ഒഴിയുമോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് പി.എ.സി ചെയര്‍മാന്റെ കാര്യം തീരുമാനിക്കേണ്ടത് ഏതെങ്കിലുംപാര്‍ട്ടിയല്ലെന്നും ലോക്‌സഭാ സ്പീക്കറാണെ്ന്നും ജസ്വന്ത്‌സിങ് പറഞ്ഞു.

മുപ്പത് വര്‍ഷം പ്രവര്‍ത്തിച്ച ബി.ജെ.പിയിലേക്ക് മടങ്ങിപ്പോകുകയോ സമാജ്‌വാദി പാര്‍ട്ടിയില്‍ ചേരുകയോ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സുഷമാസ്വരാജ് ഇന്നലെ ജസ്വന്ത് സിംഗിനെ സന്ദര്‍ശിച്ച് പി.എ.സി സ്ഥാനം രാജിവക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Comments are closed.