മലപ്പുറം : ഏഷ്യാനെറ്റിലെ പാരിജാതം എന്ന സീരിയലിലൂടെ പ്രശസ്തയായ രസ്‌നയും പിതാവിനെതിരേ മൊഴിനല്‍കാന്‍ കൊടതിയില്‍. ഭര്‍ത്താവു പീഡിപ്പിക്കുന്നുവെന്ന് പറഞ്ഞ് രസ്‌നയുടെ മാതാവ് സാജിത നല്‍കിയ പരാതിയില്‍ തെളിവ് നല്‍കാനാണ് രസ്‌ന കോടതിയിലെത്തിയത്.

നാസര്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്നാണ് സാജിതയുടെ മൊഴി. അമ്മയെ അച്ഛന്‍ ക്രൂരമായി പീഡിപ്പിക്കുന്നു എന്നാണ് രസ്‌ന കോടതിയെ അറിയിച്ചത്.എന്നാല്‍ പണവും പ്രശസ്തിയുമായപ്പോള്‍ രസ്‌നയും സാജിതയും നാസറിനെ ഉപേക്ഷിച്ച് സ്വതന്ത്രരാകാന്‍ ശ്രമിക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ കൂടുംബാംഗങ്ങള്‍ പറയുന്നത്.

Subscribe Us:

പിതാവിനെതിരേ കേസുമായി  നടി മാരുടെ കൂട്ടത്തില്‍ അവസാനത്തെയാളാണ് രസ്‌ന. ജോമോളും, മീരാജാസ്മിനും, ഏറ്റവുമൊടുവില്‍ മുക്തയുമാണ് പിതാവിനെതിരെ കോടതിയിലെത്തിയത്.

സാജിത നല്‍കിയ കേസിന്റെ തുടര്‍വിചാരണ മജിസ്‌ട്രേറ്റ് ഡിസംബറിലേക്ക് മാറ്റി