hijda-rwപാപമെന്ന്‌ നാം വിശ്വസിക്കുന്ന സ്വവര്‍ഗരതിയെക്കുറിച്ചുള്ള നമ്മുടെ എല്ലാ ചര്‍ച്ചകളും തുടങ്ങുന്നത്‌ ഹിജഡകളില്‍(നപുംസകങ്ങള്‍) നിന്നാണ്‌. സമൂഹത്തിന്റെ മുഖ്യധാരയിലുള്ളവര്‍ തന്നെ സ്വവര്‍ഗരതിയുടെ അടിമകളായവരുമുണ്ട്‌. എന്നാല്‍ ഹിജഡകളെ തെരുവിലെ കറുത്ത യാഥാര്‍ഥ്യങ്ങളിലേക്ക്‌ വലിച്ചെറിയുന്നത്‌ ആരാണ്‌?. എല്ലാ പാപഭാരവും ഇവരുടെ ചുമലില്‍ കെട്ടിവെക്കുന്ന പൊതു സമൂഹം വിശുദ്ധരാണോ?. സ്വര്‍ഗരതിക്ക അനുവാദം നല്‍കിക്കൊണ്ടുള്ള ദില്ലി ഹൈക്കോടതി ഈ വിഭാഗങ്ങള്‍ക്ക്‌ സന്തോഷിക്കാനിട നല്‍കുന്നതാണെന്നാണ്‌ എല്ലാവരും വിലയിരുത്തുന്നത്‌. ഈ വിഭാഗവും അങ്ങനെ വിശ്വസിക്കുന്നു. വിധിയെ എതിര്‍ക്കുന്നവര്‍ പോലും അവര്‍ ചൂണ്ടിക്കാട്ടേണ്ട പുരുരോഗമനസ്വഭാവത്തെ മറച്ചുപിടിക്കുന്നു. എക്കാലത്തും മുഖ്യധാരയില്‍ നിന്ന്‌ മാറ്റി നിര്‍ത്തപ്പെട്ട്‌ ലൈംഗികാടിമത്വത്തില്‍ കഴിയാനാണ്‌ കോടതിവിധി ഈ വിഭാഗത്തെ സഹായിക്കുകയെന്ന്‌ തുറന്ന്‌ പറയേണ്ടതുണ്ട്‌.

നപുംസകത്വം എന്നത്‌ ഒരു മനോവൈകല്യമെന്നതിലുപരി ശാരീരികവും മാനസികവുമായ അവസ്ഥയാണ്‌. പുരുഷ,സ്‌ത്രീ ഹോര്‍മോണുകളിലുണ്ടാവുന്ന ഏറ്റക്കുറച്ചിലുകളാണ്‌ നപുംസകങ്ങലെ ഉണ്ടാക്കുന്നതെന്ന്‌ ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്‌. അംഗവൈകല്യം സംഭവിച്ചന്‌ ലഭിക്കുന്ന സഹാനുഭൂതിയാണ്‌ അല്ലെങ്കില്‍ അധിക പരിഗണനയാണ്‌ നപുംസകങ്ങള്‍ക്കും ലഭിക്കേണ്ടതെന്നിരിക്കെ സ്വന്തം കുടുംബങ്ങള്‍ പോലും അവരെ വെറുക്കുന്നു. കുടുംബത്തിലും സമൂഹത്തിലും അപമാനിക്കപ്പെട്ടവര്‍ സ്വന്തം വഴി തിരഞ്ഞെടുക്കുകയാണ്‌. സമൂഹത്തിന്റെ പുറംപോക്കിലേക്ക്‌ തള്ളിവിട്ട നാം തന്നെ അവിടെ വെച്ച്‌ അവരെ കല്ലെറിയുകയും ചെയ്യുന്നു.
നപുംസകങ്ങളെ ദുശ്ശകുനമായാണ്‌ ചില വിഭാഗങ്ങള്‍ കണക്കാക്കുന്നത്‌. കുടുംബത്തിന്റെ അപമാനമായി വിവേചനം സഹിച്ച്‌ കഴിയാനിഷ്ടപ്പെടാത്തവര്‍ വീട്‌ വിട്ടിറങ്ങുന്നു. പൊതു സമൂഹം അവന്‌ ഒരു ജോലി കൊടുക്കാന്‍ പോലും തയ്യാറാവുന്നില്ല. പരിഹാസപാത്രമായി ജീവിക്കേണ്ടി വരുന്നതിലും ഭേദം തങ്ങള്‍ക്ക്‌ മാത്രമായി ഇടങ്ങള്‍ സൃഷ്ടിക്കുകയാണ്‌ നല്ലതെന്ന്‌ തിരിച്ചറിയുന്ന ഇവര്‍ അങ്ങനെ പ്രത്യേക കേന്ദ്രങ്ങളില്‍ അഭയം തേടുന്നു.

മാന്യമായ ജീവിത സാഹചര്യം ലഭിക്കതാവുന്നതോടെ നിലനില്‍പ്പിന്‌ വേണ്ടി അവര്‍ക്ക്‌ ലൈഗികത തൊഴിലായി സ്വീകരിക്കേണ്ടി വരുന്നു. എറിഞ്ഞാട്ടിയ സമൂഹം തന്നെ ലൈംഗിക ആവശ്യങ്ങള്‍ക്കായി അവരെ സമീപിക്കുന്നു. ലൈംഗികത കുലത്തൊഴിലായി സ്വീകരിച്ച ഈ വിഭാഗത്തിന്റെ ആവാസ കേന്ദ്രങ്ങളിലെത്തുന്ന ഓരോ പുതിയ അംഗവും തന്റെ ജോലി ഇതാണെന്ന്‌ വിശ്വസിക്കുന്നു. പിന്നീട്‌ ഇരുട്ടാണ്‌ അവരുടെ വെളിച്ചമായി തീരുന്നത്‌.

തെരുവിലേക്ക്‌ എടുത്തെറിയപ്പെട്ട നപുംസകങ്ങളെ മുഖ്യധാരയിലേക്ക്‌ കൊണ്ടു വരാന്‍ നമുക്കെന്നും മടിയായിരുന്നു. അവരെ സ്വവര്‍ഗരതിക്കാരെന്ന്‌ വേഗത്തില്‍ മുദ്രകുത്തനാണ്‌ നമുക്കിഷ്ടം. വേശ്യകളെ പോലും അംഗീകരിക്കാന്‍ ശ്രമിക്കുന്ന സമൂഹം ഈ വിഭാഗത്തെ അവഗണിച്ചു. അവര്‍ക്ക്‌ വേണ്ടി ആരും പുനരധിവാസ കേന്ദ്രങ്ങള്‍ തുടങ്ങിയില്ല. വിദ്യാഭ്യാസം നല്‍കിയില്ല. ലൈംഗിതയല്ലാതെ മറ്റൊരുതൊഴിലിനെക്കുറിച്ച്‌ ആരും അവര്‍ക്ക്‌ പറഞ്ഞ്‌ കൊടുത്തില്ല.

മനുഷ്യ വംശത്തിന്റെ തുടക്കത്തില്‍ തന്നെ അവന്‍ അഭിമുഖീകരിച്ച പ്രശ്‌നമായിരുന്നു നപുംസകത്വം. അറേബ്യന്‍ നോവലായ ആയിരത്തൊന്ന്‌ രാവുകളില്‍ അന്തപുരം കാവല്‍ക്കാരായി നപുംസകങ്ങലെയായിരുന്നു നിയമിച്ചിരുന്നത്‌. പുരാതന സമൂഹം പോലും അവരോട്‌ കാണിച്ച പ്രത്യേക പരിഗണന പക്ഷെ ആധനിക മനുഷ്യന്‍ അവന്‌ നല്‍കുന്നില്ല.

ഇന്ത്യന്‍ നിയമപ്രകാരം 18 വയസ്‌ പൂര്‍ത്തിയായ സ്‌ത്രീ പുരുഷന്‍മാര്‍ക്ക്‌ സ്വന്തം വീട്ടിനുള്ളിലോ പൊതുജനം ഇടപെടാത്ത മറ്റ്‌ സ്ഥലങ്ങളില്‍ വെച്ചോ ഉഭയകക്ഷി സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാം. ഈ അവസ്ഥ തന്നെയാണ്‌ സ്വവര്‍ഗ രതിക്കാര്‍ക്കുമുള്ളത്‌. അത്‌ കൊണ്ട്‌ തന്നെ കോടതി വിധിയുടെ പ്‌ശ്ചാത്തലത്തില്‍ ഇക്കൂട്ടര്‍ തങ്ങളുടെതായ ഇടങ്ങളിലേക്ക്‌ കൂടുതല്‍ മാറ്റി നിര്‍ത്തപ്പെടും. മുഖ്യധാരയിലേക്ക്‌ കൊണ്ട്‌്‌ വരാനുള്ള ശ്രമങ്ങള്‍ക്കുള്ള സാധ്യതപോലും അടഞ്ഞിരിക്കയാണ്‌. വിധി പലരെയും വ്യാപകമായി സ്വവര്‍ഗ ലൈംഗികതയിലേക്ക്‌ തള്ളിവിടുകയും ചെയ്യും.

വ്യവസ്ഥാപിതങ്ങളായ നപുംസകങ്ങളെ മാറ്റിനിര്‍ത്തിയാലും നമുക്കിടയില്‍ സ്വര്‍ഗരതിക്കാര്‍ വേറെയുമുണ്ട്‌. ഭാര്യയും കുഞ്ഞുമുണ്ടായിട്ടും സ്വര്‍ഗരതിയിലേര്‍പ്പെടുന്നവരുണ്ട്‌. ഇവരിലധികവും ലൈംഗിക വൈകൃതത്തിനടിപ്പെട്ടവരാണ്‌. പലപ്പോഴും ഇവരുടെ ഉപഭോക്താക്കളായി നപുംസകങ്ങള്‍ മാറാറുണ്ട്‌. ഇത്തരക്കാര്‍ക്ക്‌ നിയമപരിരക്ഷ നല്‍കുന്നതിനും ഹൈക്കോടതി വിധി സഹായിക്കും.