Categories

പാ­രാ­മി­ലി­ട്ട­റി­യില്‍ ഒ­രു വര്‍­ഷ­ത്തി­നി­ടെ കൊ­ഴി­ഞ്ഞു­പോയത് 9,000 പേര്‍

ന്യൂ­ദല്‍ഹി: ക­ഴി­ഞ്ഞ വര്‍­ഷം രാ­ജ്യത്ത് 9,000 അര്‍ധ സൈ­നി­കര്‍ ജോ­ലി രാ­ജി­വെ­ച്ച് പോ­യ­താ­യി റി­പ്പോര്‍ട്ട്. വി ആര്‍ എസ്, മ­രണം, അം­ഗ­വൈ­കല്യം തു­ട­ങ്ങി­യവ­ക്ക് പുറ­മെ സേ­നാം­ഗത്വം രാ­ജി­വെ­ച്ച­വ­രു­ടെ എ­ണ്ണ­മാ­ണിത്. മോ­ശം സാ­ഹ­ച­ര്യ­ത്തില്‍ ജോ­ലി ചെ­യ്യേ­ണ്ടി വ­രി­ക, മ­റ്റ് ആ­ഭ്യ­ന്ത പ്ര­ശ്‌­ന­ങ്ങള്‍ തു­ട­ങ്ങി­യ­വ­യാണ് ഈ കൊ­ഴി­ഞ്ഞ് പോ­ക്കി­ന് കാ­ര­ണ­മെ­ന്നാ­ണ് വി­ല­യി­രു­ത്ത­പ്പെ­ടുന്നത്.

കേ­ന്ദ്ര റി­സര്‍­വ്വ് പോ­ലീ­സില്‍ നി­ന്നും 3552 പേര്‍ ഇ­ത്ത­ര­ത്തില്‍ ജോ­ലി ഉ­പേ­ക്ഷി­ച്ച് പോ­യി­ട്ടുണ്ട്. കേ­ന്ദ്ര ആ­ഭ്യ­ന്ത­ര­മ­ന്ത്രാല­യം ലോ­ക്‌­സ­ഭ­യില്‍ രേ­ഖാ മൂ­ലം നല്‍കി­യ മ­റു­പ­ടി­യി­ലാ­ണ് ഇ­ക്കാര്യം വ്യ­ക്ത­മാ­ക്കു­ന്നത്.

ബോര്‍­ഡര്‍ സെ­ക്യൂ­രി­റ്റി ഫോ­ഴ്‌­സില്‍ 3,000 പേ­രു­ടെയും സെന്‍­ട്രല്‍ ഇന്‍­ഡ­സ്­ട്രി­യല്‍ സെ­ക്യ­ൂ­രി­റ്റി ഫോ­ഴ്‌­സില്‍ നി­ന്നും 1,417 പേരും ജോ­ലി ഉ­പേ­ക്ഷി­ച്ചു പോ­യി.

മാ­നസി­ക സ­മ്മര്‍ദം, രോഗം, കു­ടും­ബ­ത്തില്‍ നി­ന്ന് വി­ട്ട് നില്‍­ക്കു­ന്ന­തി­ലു­ള്ള പ്ര­ശ്‌­നം, കു­ഗ്രാ­മ­ങ്ങ­ളി­ലെ സേ­വ­നം തു­ട­ങ്ങി­യ­വ­യെല്ലാം കൊ­ഴി­ഞ്ഞ് പോ­ക്കി­ന് കാ­ര­ണ­മാ­യി പ­റ­യു­ന്നുണ്ട്. മ­റ്റ് തൊ­ഴില്‍ അ­വ­സ­ര­ങ്ങള്‍ തേ­ടി­യെ­ത്തു­ന്നതും ശ­മ്പ­ള ക­മ്മീ­ഷ­നി­ലെ അ­പ­ര്യാ­പ്­ത­ത­യും ഇ­തി­ന് കാ­ര­ണ­മാ­യി പ­റ­യുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.