എഡിറ്റര്‍
എഡിറ്റര്‍
പളനിസ്വാമി ഗവര്‍ണറെ കാണുന്നു; പത്ത് മന്ത്രിമാരും ഒപ്പം
എഡിറ്റര്‍
Tuesday 14th February 2017 5:31pm

ചെന്നൈ: സുപ്രീം കോടതി വിധി ശശികലയ്‌ക്കെതിരായ സാഹചര്യത്തില്‍ എ.ഐ.ഡി.എം.കെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ട എടപ്പാടി പളനിസ്വാമിയ്ക്ക് ഗവര്‍ണറെ കാണാന്‍ അനുമതി നല്‍കി. വൈകിട്ട് അഞ്ചരയ്ക്കാണ് കാണാനായി ഗവര്‍ണര്‍ പളനിസ്വാമിയ്ക്ക് സമയം അനുവദിച്ചിരിക്കുന്നത്.

ശശികലയ്‌ക്കെതിരായി വിധി വന്നതോടെ ശശികല പക്ഷത്ത് ആശങ്കകള്‍ രൂപപ്പെട്ടെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് പളനിസ്വാമി ഗവര്‍ണറെ കാണുന്നത്. എന്നാല്‍ 123 പേരുടെ പിന്തുണ ഇപ്പോഴും തങ്ങള്‍ക്കുണ്ടെന്നാണ് എ.ഐ.എ.ഡി.എം.കെ അവകാശപ്പെടുന്നത്.

പിന്തുണ തെളിയിക്കാനായി നിയമസഭയിലെ പത്ത് മന്ത്രിമാരും മറ്റ് എം.എല്‍.എമാര്‍ ഒപ്പിട്ട രേഖയുമായാണ് പളനിസ്വാമി ഗവര്‍ണറെ കാണാനെത്തുക.

Advertisement