റിയാദ്: പറവൂര്‍ പെണ്‍വാണിഭക്കേസുമായി ബന്ധമുള്ള രണ്ട് ഡോക്ടര്‍മാരിലൊരാള്‍ ആത്മഹത്യ ചെയ്തു. ഈരാറ്റുപേട്ട സ്വദേശിയായ ഡോ.വിപിന്‍ സക്കറിയയാണ് സൗദിയില്‍ ആത്മഹത്യ ചെയ്തത്.

ഡോക്ടര്‍ക്കെതിരെ അന്വേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കെ കഴിഞ്ഞയാഴ്ചയാണ് ബഹ്‌റൈനില്‍ നിന്നും ഇയാളെ കാണാതായത്. അന്ന് വൈകുന്നേരം സൗദിയില്‍ ബഹ്‌റൈന്‍ പാലത്തിനുതാഴെ കടലിടുക്കില്‍ ഇയാളുടെ മൃതദേഹം കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത് വിപിന്‍ സക്കറിയയുടേതാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. അജ്ഞാത മൃതദേഹമായാണിത് സൂക്ഷിച്ചിരുന്നത്.

Subscribe Us:

കേസില്‍ ഉള്‍പ്പെട്ട വിവരമറിഞ്ഞ വിപിന്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ നിഗമനം. മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും.

മൈസൂരിലും ഏറണാകുളത്തും വച്ച് രണ്ട് ഡോക്ടര്‍മാര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി ഇടനിലക്കാരി ലില്ലി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ വിദേശത്താണ് താമസിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു.