Categories

പരിക്ക്: യുവരാജും കളിച്ചേക്കില്ല

yuvraj-singh

ജൊഹന്നാസ് ബര്‍ഗ്: പരിശീലനത്തിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിനു പരുക്കേറ്റു. വലതു കൈക്കാണ് പരുക്കേറ്റത്. പാകിസ്ഥാനുമായി ശനിയാഴ്ച പോരാട്ടം നടക്കാനിരിക്കെ സേവാഗിനു പിന്നാലെ യുവരാജും പരുക്കിന്റെ പിടിയിലായത് ഇന്ത്യന്‍ ക്യാംപിനെ ആശങ്കയിലാക്കിയിരിക്കുകയാണ്. പാകിസ്ഥാനുമായുള്ള കളിയില്‍ സെവാഗ് കളിക്കാനായേക്കില്ല.

യൂനിവേഴ്‌സിറ്റി ഗ്രൗണ്ടില്‍ ഫീല്‍ഡിങ് പരിശീലനം നടത്തുന്നതിനിടെയാണ് യുവരാജിനു പരിക്കേറ്റത്. പിന്നീട് നടന്ന ബാറ്റിങ്, ബോളിങ് പരിശീലനത്തില്‍ യുവരാജ് പങ്കെടുത്തില്ല. വിശദമായ പരിശോധന നടത്തിയതായും വിരലില്‍ ചതവുണ്ടെന്നും അധികൃതര്‍ അറിയിച്ചു. തോളിനേറ്റ പരുക്കാണ് സേവാഗിന് വിനയായത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.