ഗ്വാളിയോര്‍ : ഗ്വാളിയോറില്‍ നടന്ന ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനമത്സരത്തില്‍ ഇന്ത്യയ്ക്ക് 153 റണ്‍സിന്റെ വിജയം. ഇതോടെ ഒരു മത്സരം കൂടിനടക്കാനിരിക്കെ പരമ്പര ഇന്ത്യക്ക് സ്വന്തം. ഏകദിന ക്രിക്കറ്റിലെ ആദ്യ ഇരട്ട സെഞ്ച്വറി നേടിയ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ കരുത്തിലാണ് ഇന്ത്യ മിന്നുന്ന ജയം അടിച്ചെടുത്തത്.

ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 401 റണ്‍സെടുത്തു. സച്ചിന്‍ പുറത്താകാതെ 200ഉം ദിനേഷ് കാര്‍ത്തിക് 79ഉം മഹേന്ദ്രസിങ് ധോനി 68ഉം റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 42.5 ഓവറില്‍ 248 റണ്‍സിന് എല്ലാവരും പുറത്തായി. ശ്രീശാന്ത് മൂന്നും രവീന്ദ്ര ജഡേജ, യൂസഫ് പഠാന്‍, ആശിഷ് നെഹ്‌റ എന്നിവര്‍ രണ്ട് വീതവും വിക്കറ്റ് വീഴ്ത്തി.