പമ്പ: ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആവശ്യമായ ബസ്സുകള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി അയ്യപ്പന്‍മാര്‍ പമ്പയിലെ കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡ് ഉപരോധിച്ചു. ഇതോടെ മണ്ഡലപൂജയ്ക്കായി നടതുറന്ന ആദ്യദിനംതന്നെ പമ്പ പ്രതിഷേധത്തിന് വേദിയായി.

രാവിലെ ദര്‍ശനംകഴിഞ്ഞ് മടക്കയാത്രക്കായി മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നതായി അയ്യപ്പന്‍മാര്‍ പരാതിപ്പെട്ടു.