Categories

പന്നി­പ്പനി: ഇന്ന­ലെ പത്ത് മര­ണം

h1-n1-rwന്യൂഡല്‍ഹി: പ­ന്നിപ്പ­നി വ്യാ­ഴാഴ്­ച ഇ­ന്ത്യ­യില്‍ പത്ത്പേ­രു­ടെ കൂ­ടി ജീ­വന്‍ ക­വര്‍ന്നു. ഇ­ത്ര­യ­ധി­കം പേര്‍ ഒ­രു ദിവ­സം മ­രി­ക്കുന്ന­ത് ഇ­ന്ത്യ­യില്‍ ആ­ദ്യ­മാണ്. ഇതോടെ ഇന്ത്യയില്‍ രോഗം ബാധിച്ച് മരിച്ചവരുടെ സംഖ്യ 44 ആയി. നാ­ല് മര­ണം കര്‍­ണാ­ട­ക­യിലും ര­ണ്ട് വീ­തം ഡല്‍­ഹി­യിലും ഗു­ജ­റാ­ത്തിലും ഒ­ന്ന് വിതം പൂ­ണെ­യി­ലും ബോം­ബെ­യിലു­മാ­ണ് റി­പ്പോര്‍­ട്ട് ചെ­യ്­ത­ത്.

രാ­ജ്യ­ത്ത് ഇ­ന്ന­ലെ 159 പുതി­യ പ­ന്നിപ്പ­നി കേ­സു­കള്‍ റി­പ്പോര്‍­ട്ട് ചെ­യ്തു. ഇ­തോ­ടെ പ­നി ബാ­ധി­ച്ച­വ­രു­ടെ എണ്ണം 2,401 ആയി. കേരളത്തില്‍ ഏഴുപേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം – രണ്ട്, മലപ്പുറം – മൂന്ന്, കാസര്‍കോട്, കോഴിക്കോട് – ഒന്നുവീതം. ആരുടെയും നില ഗുരുതരമല്ല. ഇതോ­ടെ കേ­ര­ള­ത്തിലെ മൊത്തം രോഗികള്‍ 94 ആയി. തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ രോഗലക്ഷണങ്ങളുമായി എത്തിയ രണ്ടു യുവതികളില്‍ ഒരാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാ­റ്റി.

ആന്ധ്രപ്രദേശിലെ നഴ്‌സിങ് കോളജില്‍ വിദ്യാര്‍ഥിനികളാണിവര്‍. രോഗം സംശയിച്ച് ആലുവ താലൂക്ക് ആശുപത്രിയില്‍ അഞ്ചുപേരെക്കൂടി പ്രവേശിപ്പിച്ചു. കണ്ണൂര്‍, ആലപ്പുഴ ജില്ലകളില്‍നിന്ന് ഏഴുപേ­രുടെ വീതം സ്രവം പരിശോധനക്ക് അ­യച്ചു. ഫലം ഇന്നു ലഭിക്കും.കേന്ദ്ര ആരോഗ്യമന്ത്രി ഇന്നു ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്തിട്ടുള്ള പനി അവലോകന യോഗത്തില്‍ മന്ത്രി പി. കെ. ശ്രീമതി, ആരോഗ്യ സെക്രട്ടറി, ഡയറക്ടര്‍ പങ്കെടു­ക്കും.

അ­തേ­സമ­യം പ­ന്നിപ്പ­നി പ­ട­രുന്ന­ത് ത­ട­യാന്‍ എ­ടു­ത്ത ന­ട­പ­ടി­ക­ളെ­ന്തെ­ന്ന് വ്യ­ക്ത­മാ­ക്കി­ക്കൊ­ണ്ട് സ­ത്യ­വാ­ങ്­മൂ­ലം സ­മര്‍­പ്പി­ക്കാന്‍ ഡല്‍­ഹി ഹൈ­ക്കോട­തി കേ­ന്ദ്ര സര്‍­ക്കാറി­നോ­ട് ആ­വ­ശ്യ­പ്പെ­ട്ടി­ട്ടു­ണ്ട്.

Comments are closed.