ന്യൂദല്‍ഹി: തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ മൂല്യനിര്‍ണ്ണയത്തില്‍ സുരക്ഷാ പാളിച്ചയുണ്ടായിട്ടുണ്ടെന്ന് ഉന്നതാധികാര സമിതി. ഉന്നതാധികാരസമിതിയുടെ ഇടക്കാല റിപ്പോര്‍ട്ടിലാണ് പരാമര്‍ശം.

മൂല്യനിര്‍ണ്ണയത്തിനിടെ പാസ്സില്ലാത്തവര്‍ നിലവറകളില്‍ കടന്നിരുന്നതായും സമിതി പറയുന്നു.ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസറും ഇത്തരത്തില്‍ നിയമം ലംഘിച്ചതായി സമിതി ആരോപിക്കുന്നു.

Ads By Google

ക്ഷേത്രം എക്‌സിക്യൂട്ടീവിനെ മാറ്റണമെന്ന ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും ഇത് പരിഗണിക്കപ്പെട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.