Categories

പത്തനം തിട്ട ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനെ പിരിച്ചുവിട്ടു

Bihar Dalit massacre case verdictപത്തനംതിട്ട: പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് ഒന്നിലെ മജിസ്‌ട്രേറ്റ് വി. ജയകുമാറിനെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു. തിരുവനന്തപുരത്ത് ജോലിയിലിരിക്കെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ബാങ്ക് വായ്പയെടുത്തതിനാണ് നടപടി.

ഈ കേസില്‍ അന്വേഷണം നേരിടുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം സ്വദേശിയായ ജയകുമാര്‍ ഒരു മാസം മുന്‍പാണ് മജിസ്‌ട്രേറ്റായി പത്തനംതിട്ടയിലെത്തിയത്. ശനിയാഴ്ച വരെ ജയകുമാര്‍ കോടതിയില്‍ വാദം കേട്ടിരുന്നു. പിരിച്ചുവിടല്‍ സംബന്ധിച്ച് കഴിഞ്ഞ ജൂലൈ 31ന് ഹൈക്കോതി പുറത്തിറക്കിയ ഉത്തരവ് പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ലഭിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.