Categories

ന്യൂ­ന­പ­ക്ഷ­ങ്ങള്‍­ക്കെ­തി­രെ­യു­ള്ള ആ­ക്രമ­ണം

riots31-rw ഇ­ന്ത്യ നി­രീ­ക്ഷ­ണ­പ്പ­ട്ടി­ക­യില്‍

അ­ന്താ­രാഷ്ട്ര മതസ്വാത­ന്ത്ര്യ ക­മ്മീ­ഷന്‍ റി­പ്പോര്‍­ട്ടില്‍ ഇ­ന്ത്യ­യെ­ക്കു­റി­ച്ച് മോ­ശം പ­രാ­മര്‍ശം. മ­ത ന്യൂ­ന­പ­ക്ഷ­ങ്ങള്‍­ക്കെ­തി­രെ­യു­ള്ള അ­തി­ക്ര­മ­ങ്ങള്‍ വര്‍­ധി­ച്ച സാ­ഹ­ച­ര്യ­ത്തില്‍ ഇ­ന്ത്യ­യെ നി­രീ­ക്ഷ­ണ രാ­ജ്യ­ങ്ങ­ളു­ടെ ലി­സ്റ്റി­ലാ­ണ് ഉള്‍­പ്പെ­ടു­ത്തി­യി­രി­ക്കു­ന്ന­ത്. അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തെക്കു­റി­ച്ചുള്ള യു.എസ്­ ക­മ്മീ­ഷന്‍ യു.എ­സ് കേ­ന്ദ്ര­മാ­യാ­ണ് പ്ര­വര്‍­ത്തി­ക്കു­ന്നത്. വി­വ­ധ­മ­ത­ങ്ങ­ളു­ടെ സ­മ­ന്വ­യ­ത്തിലും മ­ത­സൗ­ഹാര്‍­ദ­ത്തിലും പേ­രു കേ­ട്ട ഇ­ന്ത്യ­യെ­ക്കു­റി­ച്ചാ­ണ് പ­രാ­മര്‍­ശ­മെന്ന­ത് ശ്ര­ദ്ധേ­യ­മാണ്. മതന്യൂനപക്ഷങ്ങള്‍ക്കെതിരെയു­ള്ള വര്‍­ധി­ച്ചു­വ­രുന്ന അക്രമ­ങ്ങള്‍ ത­ട­യു­ന്ന­തില്‍ സര്‍­ക്കാര്‍ വീഴ്­ച വ­രു­ത്തി­യെ­ന്നാ­ണ് കമ്മീ­ഷന്‍ ക­ണ്ടെ­ത്തി­യി­രി­ക്കു­ന്ന­ത്. ക­ലാ­പ­ങ്ങ­ളു­ണ്ടാ­കു­മ്പോള്‍ പ്ര­തിക­ളെ നി­യ­മ­ത്തി­ന് മു­ന്നില്‍ കൊ­ണ്ട ്‌വ­രു­ന്ന­തിലും സര്‍­ക്കാര്‍ പ­രാ­ജ­യ­പ്പെ­ടുന്നു.

ഒറീസയില്‍ 2008 ല്‍ ക്രിസ്­ത്യന്‍ വിഭാഗക്കാര്‍ക്കുനേരെയുണ്ടായ ആക്രമണവും ഗുജറാത്തില്‍ 2002 ല്‍ മുസ്‌ലിം വിഭാഗക്കാര്‍ക്കുനേരെയുണ്ടായ ആ­ക്ര­മവും ക­മ്മീ­ഷന്‍ ചൂ­ണ്ടി­ക്കാ­ട്ടുന്നു. ‘ ഇ­ന്ത്യയെ­പോ­ലു­ള്ള വിവി­ധ മ­ത­ങ്ങള്‍ സം­ഗ­മി­ച്ച രാ­ഷ്ട്ര­ങ്ങ­ളില്‍ മ­ത ന്യൂ­ന­പ­ക്ഷ­ങ്ങള്‍ തു­ടര്‍­ച്ച­യാ­യി അ­ക്ര­മി­ക്ക­പ്പെ­ടുന്ന­ത് നി­രാ­ശാ­ജ­ന­ക­മാ­ണ്. നി­യ­മ സം­വി­ധാ­നവും കോ­ട­തി­യലും പോ­ലീ­സും നി­ല­വി­ലു­ള്ള ഇ­ന്ത്യ­യില്‍ അ­ക്ര­മ­ത്തി­നി­ര­യാ­കുന്ന മ­ത­ന്യൂ­ന­പ­ക്ഷ­ങ്ങ­ളെ സം­ര­ക്ഷി­ക്കു­ന്ന­തില്‍ ഈ സം­വി­ധാ­ന­ങ്ങള്‍ പ­രാ­ജ­യ­പ്പെ­ടു­ക­യാ­ണ്. വ­രും കാ­ല­ങ്ങ­ളില്‍ ഇ­ത്തര­വം വി­ഷ­യ­ങ്ങ­ളില്‍ ഇ­ന്ത്യന്‍ സര്‍­ക്കാ­റെ­ടു­ക്കു­ന്ന ന­ട­പ­ടി­കള്‍ ക­മ്മീ­ഷന്‍ നി­രീ­ക്ഷി­ക്കും. ക­മ്മീ­ഷന്‍ വ­ക്താ­വ് ലി­യ­ണാര്‍­ഡ് ലിയോ പ­റഞ്ഞു. ഒറീസ ക­ലാ­പ­ത്തി­ന്റെ ഒ­ന്നാം വാര്‍­ഷി­കം വ­രു­ന്ന സ­മ­യ­ത്താ­ണ് ക­മ്മീ­ഷന്‍ റി­പ്പോര്‍­ട്ട് പുറ­ത്ത് വ­രു­ന്നത്.
അഫ്­ഗാനിസ്­താന്‍, ബെലാറസ്­, ക്യൂബ, ഈജിപ്­ത്­, ഇന്‍ഡൊനീഷ്യ, ലാവോസ്­, ദി റഷ്യന്‍ ഫെഡറേഷന്‍, സോമാലിയ, താജികിസ്­താന്‍, തുര്‍ക്കി, വെനസ്വേല എന്നീ രാജ്യങ്ങളാണ്­ ഇന്ത്യക്ക്­ പുറ­മേ നീരീക്ഷണപട്ടികയിലുള്ള­ത്­. എല്ലാവര്‍ഷവും മേയ്­ മാസത്തിലാണ്­ ഈ പട്ടിക തയ്യാറാക്കാറുള്ളത്­. ഈ വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചിരുന്നതിനാലാണ്­ റിപ്പോര്‍ട്ട്­ വൈകിയത്­. അംഗങ്ങള്‍ക്ക്­ ഇന്ത്യസന്ദര്‍ശിക്കാന്‍ വിസ അനുവദിച്ചില്ലെന്നു ആരോ­പണവുമുണ്ട്­.

ഒറീസ പോ­ലത്ത­ന്നെ ഗു­ജ­റാ­ത്തിലും മ­ത­ന്യൂ­ന­പ­ക്ഷ­ങ്ങള്‍­ക്ക് നേ­രെ ന­ട­ന്ന അ­ക്ര­മ­ങ്ങള്‍ ത­ട­യു­ന്ന­തില്‍ സര്‍­ക്കാര്‍ പ­രാ­ജ­യ­പ്പെ­ട്ടു­വെ­ന്ന് ക­മ്മീ­ഷന്‍ ചൂ­ണ്ടി­ക്കാ­ട്ടുന്നു. പ­ല­പ്പോ­ഴും അ­ക്ര­മി­കള്‍­ക്ക് കൂ­ട്ടു­നില്‍­ക്കു­ന്ന നി­ല­പാ­ടാ­ണ് സര്‍­ക്കാറും പ്രാ­ദേശി­ക ഉ­ദ്യോ­ഗ­സ്ഥരും സ്വീ­ക­രി­ച്ചത്. ഗു­ജ­റാ­ത്തിലും ഒറീ­സ­യിലും അ­ക്ര­മി­ക­ളില്‍ ച­റു ന്യൂ­നപ­ക്ഷം മാ­ത്ര­മാ­ണ് നി­യ­മ­ത്തി­ന് മു­ന്നി­ലെ­ത്തി­യ­ത്. ബ­ഹു­ഭൂ­രി­പ­ക്ഷവും സ്വ­ത­ന്ത്ര­രാ­യി വി­ഹ­രി­ക്കു­ക­യാണ്. ഇത്തരം നടപടികള്‍ മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥയും ആശങ്കയും വളര്‍ത്താന്‍ ഇടയാക്കുന്നു­ണ്ട്­.

മതസൗഹാര്‍ദം ഉറപ്പുവരുത്തുന്നതിന്­ ഇ­ന്ത്യ­ക്ക് മേല്‍ സമ്മര്‍ദം ചെലുത്തണമെന്നും കമ്മീഷന്‍ ഒബാമ സര്‍ക്കാരിനെ ഉപദേശിച്ചിട്ടുണ്ട്­. രാ­ഷ്ട്രീ­യ,മ­ത,സാ­മൂഹി­ക സം­ഘ­ട­ന­ക­ളു­ടെ പൊ­തു യോ­ഗം വി­ളി­ച്ച് കൂ­ട്ടി രാ­ജ്യ­ത്തെ അ­പ­ക­ട­ക­രമാ­യ സ്ഥി­തി­യെ­ക്കു­റി­ച്ച് ചര്‍­ച്ച ചെ­യ്­ത് പൊ­തു തീ­രു­മാ­ന­ത്തി­ലെ­ത്ത­ണ­മെന്നും റി­പ്പോര്‍­ട്ട് നിര്‍­ദേ­ശി­ക്കുന്നു. സ്വതന്ത്രാധികാരത്തോടെ പ്രവര്‍ത്തിക്കൂന്ന ഈ കമ്മീഷനിലെ അംഗങ്ങളെ യു.എസ്­. പ്രസിഡന്റും സെനറ്റിലെ ഭരണപ്രതിപക്ഷ നേതാക്കന്മാരും ചേര്‍ന്നാണ്­ തീരുമാനിക്കുന്നത്­.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.