Administrator
Administrator
നോണ്‍ ക്രീമിലെയര്‍: സര്‍ക്കുലര്‍ പുറപ്പെടുവിക്കും
Administrator
Wednesday 23rd September 2009 11:20am


vs-achudthanadan1

തിരുവനന്തപുരം: സംസ്ഥാന-കേന്ദ്ര സര്‍ക്കാറുകളുടെ മാര്‍ഗ നിര്‍ദേശ മാതൃകയില്‍ നോണ്‍ ക്രീമിലെയര്‍ സര്‍ട്ടഫിക്കറ്റ് സംബന്ധിച്ച നടപടിക്രമങ്ങള്‍ വിശദീകരിച്ച് സര്‍ക്കുലര്‍ പുറപ്പെടുവിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. രാജേന്ദ്ര ബാബു കമ്മീഷന്‍ ശിപാര്‍ശകള്‍ അംഗീകരിച്ച് പിന്നാക്ക വിഭാഗങ്ങളിലെ പരമ്പരാഗത തൊഴില്‍ ചെയ്യുന്ന വിഭാഗങ്ങളെയും മത്സ്യ ബന്ധന വിഭാഗത്തിലെ അവാന്തര വിഭാങ്ങളെയും ക്രിമിലെയര്‍ വിഭാഗങ്ങളില്‍ നിന്നൊഴിവാക്കിക്കൊണ്ടുള്ള നടപടി തുടരാനും തീരുമാനമായിട്ടുണ്ട്. ഇക്കാര്യത്തില്‍ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ സാമൂഹ്യ സാമ്പത്തിക സര്‍വ്വെ റിപ്പോര്‍ട്ടടിന്റെ അടിസ്ഥാനത്തിലാവണമെന്ന കമ്മീഷന്‍ ശിപാര്‍ശയും മന്ത്രിസഭായോഗം അംഗീകരിച്ചു.

കോളജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ കോളജുകളില്‍ പുതുതായി 60 അധ്യാപക തസ്തികകള്‍ അനുവദിക്കും. നാഷണല്‍ സ്‌കൂള്‍ മീറ്റില്‍ നാലു സ്വര്‍ണവും ഒരു വെള്ളിയും നേടിയ ആലപ്പുഴ സ്വദേശി ഇന്ദുലേഖക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികമായി നല്‍കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ അറിയിച്ചു. മുസ്‌രിസ് പൈതൃക പദ്ധതിക്ക് യോഗം അംഗീകാരം നല്‍കി.

Advertisement