തിരുവനന്തപുരം: ഹര്‍ത്താല്‍ കാരണം മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ നേരം വെളുക്കും മുന്‍പേ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാനായി  നിയമസഭാ മന്ദിരത്തിലെത്തി. ആറുമണിക്ക് ഹര്‍ത്താല്‍ തുടങ്ങുന്നതു കാരണം അഞ്ചേകാലോടെ മുഖ്യമന്ത്രി ഓദ്യോഗിക വാഹനത്തില്‍ നിയമസഭാ മന്ദിരത്തിലെത്തിയത്.

ക്ളിഫ് ഹൌസില്‍ നിന്ന് നടന്ന് നിയമസഭയിലേക്കെത്താന്‍ നേരത്തേ  ആലോചിച്ചിരുന്നത് എന്നാല്‍ ശക്തമായ മഴ കാരണം അത് ഉപേക്ഷിച്ച് നേരത്തേ സഭയിലെത്തുകയായിരുന്നു. മറ്റ് മന്ത്രിമാരെല്ലാം  ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് നടന്നാണ് സഭയിലെത്തിയത്.