Categories

നെഹ്‌റു കപ്പ് ഫൈനല്‍ ഇന്ത്യയും സിറിയയും

leboneesന്യൂഡല്‍ഹി: നെഹ്‌റു കപ്പ് ഫൈനലില്‍ ഇന്ത്യ സിറിയയെ നേരിടും. ഇന്നലെ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് സിറിയ ലെബനനെ കീഴടക്കിയതോടെയാണ് ഇന്ത്യ ഫൈനല്‍ ഉറപ്പിച്ചത്. ഇതോടെ സിറിയക്കെതിരായ അവസാന ലീഗ് മത്സരത്തില്‍ തോറ്റാലും ഇന്ത്യക്ക് ഫൈനല്‍ കളിക്കാം. 23 ാം മിനിറ്റില്‍ മൊഹമ്മദ് അല്‍ സെനോയാണ് ലെബനന്റെ വിധി നിര്‍ണയിച്ച ഗോള്‍ നേടിയത്.

നേരത്തെ ലങ്കക്കെതിരെ ഇന്ത്യ 3-1ന് വിജയം നേടിയിരുന്നു. ക്യാപ്റ്റന്‍ ബൈച്ചുങ് ബൂട്ടിയ (26-ാംമിനിറ്റ്), ഗുര്‍മാങ്കി സിങ് (69), സ്റ്റീവന്‍ ഡയസ് (85) എന്നിവരായിരുന്നു ലങ്കന്‍ വല കുലുക്കിയത്. ശ്രീലങ്കയുടെ ഏക ഗോള്‍ 62-ാം മിനിറ്റില്‍ റുവാന്‍ തിലകേ നേടി.

ബൂട്ടിയയാണ് കളിയിലെ താരം. ഒരു ഗോളടിക്കുകയും രണ്ടു ഗോളുകള്‍ക്ക് വഴിമരുന്നിടുകയും ചെയ്ത സ്റ്റീവന്‍ ഡയസും രണ്ടാം പകുതിയില്‍ നിറഞ്ഞുകളിച്ച എന്‍.പി. പ്രദീപും മകിച്ച പ്രകടനം കാഴ്ച വെച്ചു.

അംബേദ്കര്‍ സ്‌റ്റേഡിയത്തിലെ നിറഗാലറികളെ സാക്ഷിയാക്കിയായിരുന്നു ഇന്ത്യയുടെ ത്രസിപ്പിക്കുന്ന വിജയം. കളിയുടെ 26-ാംമിനിറ്റിലായിരുന്ന അത്. വലതുമധ്യത്തില്‍ നിന്ന് അതിവേഗത്തില്‍ കുതിച്ച സുര്‍കുമാര്‍ സിങ്ങില്‍നിന്ന് പന്ത് വലതുമൂലയില്‍ ഒഴിഞ്ഞുനിന്ന ഡയസിലേക്ക്. പന്ത് നിയന്ത്രിച്ച് ഗോള്‍വലക്കു മുന്നിലേക്കു മനോഹരമായ ക്രോസും അതിനെ വെല്ലുന്ന ബൂട്ടിയയുടെ ഹെഡറും. കണ്ണടച്ചുതുറക്കുംമുന്‍പ് വലയനങ്ങി.
തുടര്‍ന്ന ഒരു ഗോളടിച്ച് സമനില കാത്ത ലങ്കക്ക് ഏറെ താമസിയാതെ രണ്ട് ഗോള്‍ കൂടി വാങ്ങി വെക്കേണ്ടി വന്നു.


LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.