Categories

നെഹ്‌റു കപ്പ് ഫൈനല്‍ ഇന്ന്

ന്യൂഡല്‍ഹി: ആവേശകരമായ ഇന്ത്യ-സിറിയ നെഹ്‌റുകപ്പ് ഫൈനല്‍ ഇന്ന്. ഇതു രണ്ടാം തവണയാണ് ഇരുവരും നെഹ്‌റു കപ്പ് ഫൈനലില്‍ ഏറ്റുമുട്ടുന്നത്. കഴിഞ്ഞ തവണ ഏകപക്ഷീയമായ ഒരു ഗോളിന് സിറിയയെ തോല്‍പിച്ചായിരുന്നു ഇന്ത്യ കിരീടം നേടിയത്.

കളിച്ച നാലു മല്‍സരവും ജയിച്ചാണ് സിറിയ ഫൈനലിലെത്തിയത്. ബൂട്ടിയ ഇല്ലാതെ കളിച്ച അവസാന ലീഗ് മല്‍സരത്തില്‍ ഇന്ത്യക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു സിറിയന്‍ വിജയം.കലാശപ്പോരില്‍

ലെബനനോട് തോറ്റാണ് ഇന്ത്യ നെഹ്‌റുകപ്പിലെ പോരാട്ടം തുടങ്ങിയത്. എന്നാല്‍ ശ്രീലങ്കയെയും കിര്‍ഗിസ്ഥാനെയും തോല്‍പ്പിച്ച് ഇന്ത്യ ഫൈനല്‍ ബര്‍ത്ത് ഉറപ്പാക്കുകയായിരുന്നു. 2007ലെ ടൂര്‍ണമെന്റിലും അവസാന ലീഗ് മത്സരത്തില്‍ സിറിയയോടു തോറ്റ ശേഷമായിരുന്നു ഫൈനലില്‍ മലയാളി താരം എന്‍.പി പ്രദീപിന്റെ ഗോളില്‍ സിറിയയെ തോല്‍പ്പിച്ച് ഇന്ത്യ ചാമ്പ്യന്‍മാരായത്.

football-rw1ബൂട്ടിയ കളിക്കുമെന്നത് ഇന്ത്യക്ക് ആശ്വാസം പകരുന്നു.സ്റ്റീവന്‍ ഡയസ്, പ്രദീപ്,ബുട്ടിയ,ഛേത്രി എന്നിവരുടെ മികവാണ് ഇന്ത്യയുടെ പ്രതീക്ഷ. സിറിയക്കെതിരെ ശനിയാഴ്ച നടന്ന ലീഗ് മത്സരത്തില്‍ ഇന്ത്യ രണ്ടാം നിരയെ പരീക്ഷിച്ചെങ്കിലും അത്തരം യാതൊരു നീക്കവും ഫൈനലിലുണ്ടാകില്ല. പ്രതിരോധത്തില്‍, സുര്‍കുമാര്‍ സിങ് വലതുഭാഗത്തും മഹേഷ് ഗാവ്‌ലി ഇടതുഭാഗത്തുമിറങ്ങും. അന്‍വറും ഗുര്‍മാംഗി സിങ്ങും സെന്റര്‍ ഡിഫന്‍ഡര്‍മാരാകും. മധ്യനിരയില്‍, സ്റ്റീവന്‍ ഡയസ്, എന്‍.പി. പ്രദീപ്, ക്ലൈമാക്‌സ് ലോറന്‍സ്, ആന്റണി പെരേര എന്നിവര്‍. ബൂട്ടിയസുനില്‍ ഛേത്രി സഖ്യം മുന്നേറും. ഇതില്‍, പ്രദീപിന് ശനിയാഴ്ച പരിക്കേറ്റതുമാത്രമാണ് ഇന്ത്യക്ക് ആശങ്ക.

സിറിയയുടെ മുഹമ്മദ് അല്‍സിനോഅബ്ദുള്‍ ഫത്തേ അലഗ എന്നീ അതിവേഗക്കാരായ സ്‌ട്രൈക്കര്‍മാരാകും ഇന്ത്യക്ക് വെല്ലുവിളി തീര്‍ക്കുക. സിറിയയുടെ ഏറ്റവും വലിയ ശക്തി ഈ മുന്നേറ്റനിരയാണ്. രണ്ടു താരങ്ങളും ഇതേവരെ മൂന്ന് ഗോള്‍ വീതം നേടിയിട്ടുണ്ട്. മിഡ്ഫീല്‍ഡില്‍ അബ്ദുള്‍റസാഖ് അല്‍ ഹുസൈന്‍, മൗത്താസ് കൈല്‍നി, അലാ അല്‍ഷിബ്ലി തുടങ്ങിയവര്‍ മുന്നേറ്റനിരക്ക് സഹായികളായി നില്‍ക്കുന്നു. സെറ്റ്പീസുകളൊരുക്കുന്നതിലും അത് മുതലാക്കുന്നതിലുമുള്ള മികവാണ് സിറിയയെ വേറിട്ടുനിര്‍ത്തുന്നത്. ഗോള്‍വഴങ്ങാത്ത ഗോളി മൊസാബ് ബാലൗസും കരുത്തുറ്റ പ്രതിരോധവും സിറിയയെ മികവുറ്റ ടീമാക്കുന്നു.മത്സരം 6.30 മുതല്‍ സീ സ്‌പോര്‍ട്‌സില്‍ തത്സമയം സംപ്രേക്ഷണം ചെയ്യും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.