എഡിറ്റര്‍
എഡിറ്റര്‍
‘നെയ്മര്‍ പോണെങ്കില്‍ പോട്ടെ മെസിയ്ക്കും സ്വാരസിനും കൂട്ടായി ഇനി മമ്മൂട്ടിന്‍ഹോയുണ്ട്’; കാല്‍പ്പന്തുകൊണ്ട് കവിത വിരിയിക്കുന്ന മമ്മൂക്ക സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു
എഡിറ്റര്‍
Tuesday 22nd August 2017 10:32pm

സോഷ്യല്‍ മീഡിയ ആകെ ഞെട്ടിയിരിക്കുകയാണ്. അതിന് കാരണക്കാരന്‍ മറ്റാരുമല്ല മമ്മൂക്കയെന്ന മമ്മൂട്ടി തന്നെ. അഭിനയം കൊണ്ട് ഏവരേയും ഞെട്ടിച്ചിട്ടുള്ള മമ്മൂട്ടി ഇന്ന് ലോകത്തെ ഞെട്ടിച്ചത് തന്റെ ഫുട്‌ബോള്‍ പാടവം കൊണ്ടാണ്.

മെസ്സിയേയും റൊണാള്‍ഡോയെയും വെല്ലുന്ന ഡ്രിബ്ലിങ് പാടവമുള്ള മമ്മൂട്ടിന്‍ഹോയെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സൂപ്പര്‍ താരം . മെസിയ്ക്കും സ്വാരസിനും കൂട്ടായി നെയ്മര്‍ക്ക് പകരമായി ട്രോളന്‍മാര്‍ മുന്നോട്ട് വെയ്ക്കുന്നത് മമ്മൂട്ടിയെയാണ്.

പഴയൊരു മമ്മൂട്ടി ചിത്രത്തിലെ ഫുട്ബോള്‍ രംഗങ്ങളാണ് ട്രോളന്‍മാര്‍ കുത്തിപ്പൊക്കിയെടുത്തത്. മുകേഷ് ഉള്‍പെടെയുള്ളവര്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ മൈതാനത്തെത്തുന്ന മമ്മൂട്ടിയുടെ കഥാപാത്രം ഒറ്റയ്ക്കെത്തി വെല്ലുവിളിയ്ക്കുന്നു. മുകേഷിന്റെ അഞ്ചംഗ ടീമിനോട് ഏറ്റുമുട്ടുന്ന മമ്മൂട്ടി എല്ലാവരെയും വെട്ടിച്ച് ഗോളടിക്കുന്നതുമാണ് സിനിമയിലുള്ളത്.

അതേസമയം, മമ്മൂട്ടിന്‍ഹോയെ എതിരിടാന്‍ ‘ലാലോവിച്ചിനെയും’ ട്രോളന്‍മാര്‍ രംഗത്തിറക്കിയിട്ടുണ്ട്.

ചില ട്രോളുകള്‍ കാണാം

 

Advertisement