ടെഹ്‌റാന്‍: പ്രസിഡന്റ് അഹമ്മദി നെജാദിന് നേരെ വധശ്രമം നടന്നുവെന്ന വാര്‍ത്ത ഇറാന്‍ നിഷേധിച്ചു. നെജാദിന്റെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം നടന്നുവെന്നായിരുന്നു വാര്‍ത്ത. നെജാദിന്റെ മാധ്യമ ഓഫീസാണ് വാര്‍ത്ത നിഷേധിക്കുന്നത്. സാങ്കേതിക പിഴവു കൊണ്ടുണ്ടായ തീപിടുത്തം മാത്രമായിരുന്നു ഇതെന്നും ആക്രമണമല്ലായിരുന്നുവെന്നും ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു.

ഇക്കാര്യം വ്യക്തമാക്കി ഔദ്യോഗിക വിശദീകരണക്കുറിപ്പ് ഉടന്‍ പുറത്തിറക്കുമെന്നും പേരു വെളിപ്പെടുത്താന്‍ തയ്യാറാകാത്ത ഇയാള്‍ പറഞ്ഞു. പടിഞ്ഞാറന്‍ നഗരമായ ഹമേദനില്‍ ഒരു യോഗത്തില്‍ പങ്കെടുക്കാന്‍ പോകവേ നെജാദിന് നേര്‍ക്ക് ഗ്രനേഡ് ആക്രമണമുണ്ടായെന്നും അദ്ദേഹം കഷ്ടിച്ച് രക്ഷപെടുകയായിരുന്നെന്നും ആയിരുന്നു വാര്‍ത്ത.