മലപ്പുറം: നിലമ്പൂരില്‍ മാവോവാദി നേതാവെന്ന് കരുതുന്നയാള്‍ അറസ്റ്റിലായി. തൃക്കാക്കര സ്വദേശി സിനിക് എന്ന ബേബിയെയാണ് പോലീസ് അറസ്റ്റു ചെയ്തത്.

നിലമ്പൂരിലെ കരുളായി പാട്ടക്കരിമ്പ് ആദിവാസി കോളനിയില്‍നിന്നും ഇന്നലെയാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്.

തേന്‍ കച്ചവടക്കാരനെന്ന പേരിലാണ് ഇയാളെത്തിയത്. മാവോവാദികളുടെ പ്രചരണവിഭാഗത്തിന്റെ ചുമതലയാണ് സിനികിനുള്ളതെന്ന് പോലീസ് പറഞ്ഞു. നേരത്തെ പോരാട്ടം എന്ന സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്നു. ഇയാളെ മലപ്പുറത്ത് അജ്ഞാത കേന്ദ്രത്തില്‍ പോലീസ് ചോദ്യം ചെയ്തുവരികയാണ്.