Categories

നിര്‍മ്മാണത്തിലിരുന്ന വീട് തകര്‍ന്ന് തമിഴനാട് സ്വദേശികള്‍ക്ക് പരിക്ക്

കോഴിക്കോട്: പന്നിയങ്കര ടെലഫോണ്‍ എക്‌സ്‌ചേഞ്ചിനു സമീപം നിര്‍മ്മാണത്തിലിരുന്ന വീട് തകര്‍ന്നുവീണ് തമിഴ്‌നാട് സ്വദേശികളടക്കം ഏഴുപേര്‍ക്ക് പരിക്കേറ്റു. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മിംമ്‌സ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

പന്നിയങ്കര ഒ വി മുഹമ്മദിന്റെ നിര്‍മ്മാണത്തിലിരുന്ന വീടാണ് തകര്‍ന്നു വീണത്. രണ്ടാംനിലയുടെ കോണ്‍ക്രീറ്റ് ജോലി പുരോഗമിക്കുമ്പോഴാണ് അപകടമുണ്ടായത്. നാട്ടുകാരും പോലീസുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.