ന്യൂദല്‍ഹി: 2ജി സ്‌­പെക്ട്രം അഴിമതിക്കേസില്‍ തന്റെ നിരപരാധിത്വം കോ­ട­തി­യില്‍ തെളിയിക്കുമെന്ന് ഡി.എം.കെ എം.പി കനിമൊഴി. ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ട് .എന്നാല്‍ താന്‍ ചെയ്യാത്ത തെറ്റിന് ശിക്ഷ അനുഭവിക്കുകയാണ്.

കോടതിയ്ക്ക് മുന്‍പിലും അതിലുപരി ജനങ്ങള്‍ക്കിടയിലം തന്റെ നിരപരാധിത്വം തെളിയ്ക്കും. ആറ് മാസത്തെ ജയില്‍വാസത്തിന് ശേഷം ജാമ്യം ലഭിച്ച കനിമൊഴി ചെന്നൈയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ദല്‍ഹി വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

തന്റെ നിരപരാധിത്വം തെളിയിക്കാന്‍ കഴിയുമെന്നതില്‍ ഉത്തമവിശ്വാസമുണ്ട്. അതിന് സാധിക്കുമെന്നുറപ്പുണ്ടെന്നും അവര്‍ പറഞ്ഞു. സ്ത്രീ എന്ന പരിഗണനയും അതിലുപരി ഒരു കുട്ടിയുടെ അമ്മയാണെന്നതുമാണ് കനിമൊഴിയ്ക്ക് ജാമ്യം അനുവദിക്കാന്‍ കാരണം. ചെ­ന്നൈ­യില്‍ വി­മാ­ന­മി­റ­ങ്ങി­യ കനിമൊഴിയ്ക്ക് വന്‍സ്വീകരണമാണ് ലഭിച്ചത്

നവംബര്‍ 28നാണ് ദല്‍ഹി ഹൈകോടതി കനിമൊഴി ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് ജാമ്യം അനുവദിച്ചത്. കനിമൊഴിക്ക് പുറമേ കലൈഞ്ജര്‍ ടിവി ചീഫ് ശരത്കുമാര്‍, സിനിയുഗ് സിനിമയുടെ ഉടമ കരിം മൊറാനി, കുസെഗോണ്‍ ഫ്രൂട്ട്‌­സ് ആന്റ വെജിറ്റബിള്‍സ് ഡയറക്ടര്‍മാരായ ആസിഫ് ബല്‍വ, രാജീവ് ബി അഗര്‍വാള്‍ എന്നിവര്‍ക്കും ജാമ്യം ലഭിച്ചിരുന്നു തീഹാര്‍ജയിലില്‍ നിന്ന് 29 ന് പുറത്തിറങ്ങിയിരുന്നെങ്കിലും കോടതി നടപടികള്‍ തീരുന്നതിനായി ഇന്നലെ വരെ ദല്‍ഹിയില്‍ തങ്ങുകയായിരുന്നു.

Malayalam news, Kerala news in English