Categories

നിധിശേഖരം രാജ്യത്തിനവകാശപ്പെട്ടത്: അഴീക്കോട്

തൃശ്ശൂര്‍: പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ കണ്ടെത്തിയ നിധിശേഖരത്തിന്റെ ഉടമസ്ഥാവകാശം രാജ്യത്തിന് അവകാശപ്പെട്ടതാണെന്ന് സുകുമാര്‍ അഴീക്കോട്. ഗുരുവായൂര്‍ അടക്കമുള്ള മുഴുവന്‍ പ്രാചീനക്ഷേത്രങ്ങളിലും പരിശോധന നടത്തണമെന്നും അഴീക്കോട് പറഞ്ഞു.

‘പത്മനാഭസ്വാമിക്ഷേത്രത്തില്‍ കണ്ടെത്തിയ നിധിശേഖരത്തിന്റെ ഉടമസ്ഥാവകാശം രാജ്യത്തിനവകാശപ്പെട്ടതാണ്. ഇത് സംബന്ധിച്ച് അഭിപ്രായം പറയാന്‍ ഭക്തര്‍ക്കവകാശമില്ല. ലഭിച്ച നിധിയില്‍ നിന്ന് ഒരു പങ്ക് ക്ഷേത്ര സംരക്ഷണത്തിന് വേണ്ടി മാറ്റി വെയ്ക്കണം. കൂടാതെ പാവപ്പെട്ടവരുടെ ആരോഗ്യ സംരക്ഷണത്തിനും ക്ഷേമത്തിനും വേണ്ടി ദൈവത്തിന്റെ പണം ഉപയോഗപ്പെയുത്തണം. രാജ്യത്തിന്റെ ധനം ഉപയോഗശൂന്യമായ രീതിയില്‍ സംഭരിച്ച് വയ്ക്കുന്നത് രാജ്യത്തിനു തന്നെ നാശമാണ്. മാത്രവുമല്ല ഇത് സാമ്പത്തികമായും ധാര്‍മികമായും തെറ്റാണ്. അഴീക്കോട് പറഞ്ഞു.

അതേസമയം നിധിശേഖരം രാജ്യനന്മക്ക് വേണ്ടിഉപയോഗിക്കാനൂള്ളതല്ലെന്നും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ക്ഷേത്രനിധി ഉപയോഗിക്കാന്‍ പാടില്ലയെന്ന അഭിപ്രായവുമായി എസ എന്‍ ഡി പി നേതാവ് വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തി.

‘സ്വത്ത് എവിടെനിന്നെടുത്തോ അവിടെ സൂക്ഷിക്കണം. മഹാരാജാവിന്റെ നോതൃത്വത്തില്‍ ഹിന്ദു സംഘടനകള്‍ യോഘം ചോര്‍ന്ന് സ്വത്ത് എന്ത് ചെയ്യണമെന്ന് തീരുമാനിക്കും സ്വത്ത് ഹിന്ദുക്കളുടോതാണ്. അത് എന്ത് ചെയ്യണമെന്ന് ഹിന്ദുക്കള്‍ക്കറിയാം’. വെള്ളാപ്പള്ളി പറഞ്ഞു. സ്വത്ത് സര്‍ക്കാറിലേക്ക് മുതല്‍കൂട്ടിയാല്‍ പ്രതിഷേധമുണ്ടാവുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

നേരത്തേ ,കണ്ടെത്തിയ സമ്പത്ത് ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിന് ഉപയോഗിക്കണമെന്ന് ജസ്റ്റീസ് വി.ആര്‍ കൃഷ്ണയ്യര്‍ പറഞ്ഞിരുന്നു. സ്വത്ത് രാജാക്കന്‍മാര്‍ക്കോ കുബേരന്‍മാര്‍ക്കോ ഉള്ളതല്ല കുചേലന്‍മാര്‍ക്ക് ഉള്ളതാണെന്നും കൃഷ്ണയ്യര്‍ പറഞ്ഞു.അമൂല്യനിധിശേഖരം മാനവരാശിയുടെ സൗഖ്യത്തിന് ഉപയോഗിക്കണമെന്നും മതസ്ഥാപനങ്ങളിലെ സ്വത്ത് കൈകാര്യം ചെയ്യാന്‍ ദേശീയതലത്തില്‍ ട്രസ്റ്റ് രൂപീകരിക്കണമെന്നും കൃഷ്ണയ്യര്‍ പറഞ്ഞു.

6 Responses to “നിധിശേഖരം രാജ്യത്തിനവകാശപ്പെട്ടത്: അഴീക്കോട്”

 1. saji kattuvattippana

  പാ‍വപ്പെട്ട ഹിന്ദു ഭക്തന്മാർക്ക് വീതിച്ചു നൽകുക. പ്രശ്നം തീർന്നല്ലോ!

 2. tojo joseph

  നൂടണ്ടുകളായി ആരും കൊള്ളയടിക്കാതെ ഭദ്രമായി സുക്ഷിച്ചു വച്ച രാജനിധി യെ ക്കുറിച്ച് പറയാന്‍ അഴിക്കൊടിനെന്താവകാശം . പദ്മനാഭ ദാസന്മാര്‍ തങ്ങളുടെ കുല ദൈവത്തിനു നല്‍കിയ കാഴ്ചാ ദ്രവ്യങ്ങള്‍ തിരിച്ചെടുക്കാന്‍ അവര്‍ ആഗ്രഹിവ്ഹിരുന്നെങ്കില്‍ അവര്‍ ഇന്ന് ബില്‍ ഗറെസ് നെ കടത്തി വെട്ടിയേനെ .ആ സമ്പാദ്യം പൂര്‍ണമായും എന്ത് ചെയ്യണമെന്നു തീഎരു മനിക്കാനുള്ള അവകാശം രാജകുടുംബതിനുള്ളതാണ് അതില്‍ കൈ കടത്താന്‍ ഹിന്ദു സംഘടനകള്‍ക്ക് അവകാശം ഇല്ല .ക്ഷേത്ര ,ആരാധനാലയ സമ്പത്തില്‍ കൈ കടത്തുന്നത് ഭാരതിയ സംസ്കാരത്തിന് യോജിച്ചതല്ല

 3. uday

  സുകുമാര്‍ അഴിക്കോട് എന്തും പറയും ആയിരം രൂപ കൊടുത്താല്‍ തിരിച്ചും പറയും

 4. lavan

  50 ,000 കോടി എന്ന് വായിച്ചപ്പോള്‍ ഓര്‍മ വന്നത് 2G SPECTRUM അഴിമതിയാണ്
  നാട്ടുകാരുടെ പൈസ ധുര്‍ത്തടിക്കുന്നവര്‍ക്ക് ,സമ്പത്ത് ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിന് ഉപയോഗിക്കണമെന്ന് പറയാന്‍ എന്തവകാശം ??? ബ്രിടീഷുകാരും ഇസ്ലാമിക ആക്രമണകാരികളും നമ്മുഇടെ രാജ്യത്തെ കൊള്ളയടിച്ചത് മറന്നോ ??

 5. vinod kattilapoovam

  പാവങ്ങള്‍ക്ക് കൊടുക്കേണ്ടി വരും എന്നറിഞ്ഞപ്പോള്‍ ഉള്ള സ്വത്തെല്ലാം ഒരു ഡ്യൂപ്ലിക്കേറ്റ്‌ ട്രസ്റ്റ്‌ ഉണ്ടാക്കി അതിലേക്കു ലയിപ്പിച്ച കൃഷ്ണയ്യര്‍ ആണ് ഇപ്പോള്‍ കുചേലന് വേണ്ടി വാദിക്കുന്നത്.. എന്തൊരു hypocracy ..

 6. Sathish Vadakethil

  എല്ലാവരും അവരവരുടെ അഭിപ്രായം പറയുന്നു …..അതില്‍ കൊപിച്ചിട്ടു കാര്യമില്ല സുഹൃത്തുക്കളെ… ഇത് ഇന്ത്യ രാജ്യമാണ് ഇവിടത്തെ പ്രജകള്‍ അഭിപ്രായ സ്വതന്ദ്രമുല്ലവരാണ്‌ു …
  ശേത്ര സ്വത്തു രാജകുടുംബവും ഭക്ത ജനങ്ങളും ഗോവെര്‍ന്മെന്റിന്റെ തക്കതായ മേല്‍നോട്ടത്തില്‍ തീരുമാനിക്കട്ടെ ..അതായിരിക്കും ഉചിതമെന്നു തോന്നുന്നു…

  എന്ത് ചെയ്താലും നമ്മുടെ എല്ലാവരുടെയും അഭിപ്രായത്തില്‍ സമവായമുണ്ടാക്കി അതിനനുസരിച്ച് പ്രവര്‍ത്തിക്കുന്നതായിരിക്കും നല്ലത് …നമ്മുടെ രാജ്യം ലോകത്തിനു മത്രുഗയായ ഒരു ജനധിപത്യ രാജ്യമാനല്ലോ..

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.