Categories

നിത്യാനന്ദ കേസ് കര്‍ണാടക സി ഐ ഡി അന്വേഷിക്കും

ബാംഗ്ലൂര്‍: സ്വാമി നിത്യാനന്ദയുമായി ബന്ധപ്പെട്ട ലൈംഗിക അപവാദക്കേസ് കര്‍ണാടകസര്‍ക്കാര്‍ സി ഐ ഡിക്ക് കൈമാറി. നിത്യാനന്ദയും സിനിമാ നടി രഞ്ജിതയും തമ്മിലുള്ള ലൈംഗിക ദൃശ്യങ്ങള്‍ ഒരു ടെലിവിഷന്‍ ചാനല്‍ പുറത്ത് വിട്ടതോടെയാണ് സംഭവം വിവാദമായത്. കേസ് ബിഡാദി പോലീസ് സ്‌റ്റേഷനില്‍ വീണ്ടും രജിസ്റ്റര്‍ ചെയ്ത ശേഷം സി ഐ ഡിക്ക് കൈമാറുമെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

വീഡിയോ ദൃശ്യങ്ങള്‍ ടെലിവിഷനിലൂടെ സംപ്രേക്ഷണം ചെയ്യുന്നത് കര്‍ണാടക ഹൈക്കോടതി നിരോധിച്ചിട്ടുണ്ടെങ്കിലും ഇന്റര്‍നെറ്റ് യു ട്യൂബ് വഴി ഇത് പ്രചരിക്കുന്നുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.